പുല്ലങ്കോട് എസ്റ്റേറ്റിൽ പശുവിനെ ആക്രമിച്ചു
കാളികാവിൽ കടുവയെ കണ്ടതായി തൊഴിലാളി

ആക്രമണത്തിൽ പശുവിനുണ്ടായ മുറിവ്
കാളികാവ്
കാളികാവിൽ വീണ്ടും കടുവയെ കണ്ടതായി തൊഴിലാളി. ചോക്കാട് പുല്ലങ്കോട് എസ്റ്റേറ്റിലെ 52ാം ഡിവിഷനിൽ പകൽ 11.30 ഓടെ കടുവ പശുവിനെ ആക്രമിച്ചതായി എസ്റ്റേറ്റിലെ തൊഴിലാളി തയ്യിൽ നാസർ പറഞ്ഞു. 20ാഓളം പശുക്കളെയാണ് മേയാൻ വിട്ടിരുന്നത്. പടക്കം പൊട്ടിച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് കാട്ടിൽ മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നും നാസർ പറഞ്ഞു. പശുവിന്റെ കഴുത്തിൽ രണ്ടുഭാഗത്തും ആഴത്തിൽ മുറിവുകാളികാവ്
കാളികാവിൽ വീണ്ടും കടുവയെ കണ്ടതായി തൊഴിലാളി. ചോക്കാട് പുല്ലങ്കോട് എസ്റ്റേറ്റിലെ 52ാം ഡിവിഷനിൽ പകൽ 11.30 ഓടെ കടുവ പശുവിനെ ആക്രമിച്ചതായി എസ്റ്റേറ്റിലെ തൊഴിലാളി തയ്യിൽ നാസർ പറഞ്ഞു. കളുണ്ട്.
പ്രദേശത്ത് വനം വകുപ്പ് അധികൃതരും റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും പരിശോധന നടത്തി. പശുവിനെ ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നിരീഷണ കാമറ സ്ഥാപിച്ചതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. അതിനിടെ ക്യാമറ സ്ഥാപിച്ച് മടങ്ങിവരുകയായിരുന്ന വനം വകുപ്പ് അധികൃതരെ എസ്റ്റേറ്റിലെ തൊഴിലാളികൾ തടഞ്ഞുവെച്ചു.
മാസങ്ങൾക്കുമുമ്പ് ടാപ്പിങ് തൊഴിലാളി ഗഫൂറലിയെ കടുവ ആക്രമിച്ചുകൊന്ന റാവുത്തൻ കാടിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് പുല്ലങ്കോട് എസ്റ്റേറ്റിലെ 52ാം ഡിവിഷൻ. ഗഫൂറലിയുടെ മരണത്തോടെ ഭീതി കാരണം എസ്റ്റേറ്റിലെ പ്രവൃത്തികൾ ദിവസങ്ങളോളം മുടങ്ങിയിരുന്നു. കടുവയെ പിടികൂടിയതോടെയാണ് തൊഴിലാളികൾ ജോലി ആരംഭിച്ചത്. വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായെന്ന വിവരം പ്രതിസന്ധിയായെന്ന് എസ്റ്റേറ്റ് ജനറൽ മാനേജർ റെന്നി ആന്റണി പറഞ്ഞു.









0 comments