ad
Deshabhimani

യുവശക്തി ഗ്രന്ഥശാല 
സുവർണ ജൂബിലി നിറവിൽ

ddd
വെബ് ഡെസ്ക്

Published on Aug 28, 2026, 02:24 AM | 1 min read

മുഹമ്മ

കാവുങ്കൽ യുവശക്തി ഗ്രന്ഥശാല സുവർണ ജൂബിലി ആഘോഷങ്ങൾ തുടങ്ങി. സാംസ്‌കാരിക സംവാദങ്ങൾ, കവിയരങ്ങ്, നാടകങ്ങൾ, കഥാപ്രസംഗങ്ങൾ, ചരിത്ര സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, ലഹരിവിരുദ്ധ ബോധവൽക്കരണം, ചിത്രരചന, ചെറുകഥ–-ഉപന്യാസം, ഫ്യൂഷൻ തിരുവാതിര, ചെസ്‌, -‌കാരംസ്, കൗണ്ടി ക്രിക്കറ്റ്, പ്രസംഗ മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. ഒരു വർഷത്തെ ആഘോഷങ്ങൾ പി പ്രസാദ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ശാസ്ത്രജ്ഞൻ ഡോ. എം ആർ രാമദാസ്‌പിള്ള മണക്കാട്ടംപള്ളിൽ സുവർണജൂബിലി ദീപം തെളിച്ചു. പ്രസിഡന്റ്‌ എൻ അനിൽകുമാർ നീലാംബരി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ അരുൺ മോഹൻ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് നമ്പൂതിരി സമ്മാനദാനം നടത്തി. സി ജെ നീതു, ടി കെ മോഹൻദാസ്, ജൂബിലി കമ്മിറ്റി ചെയർമാൻ പി എസ് സന്തോഷ്‌കുമാർ, എൻ രാമനാഥൻ, സജി ടി തകിടിയിൽ, സെക്രട്ടറി കെ ആർ വേദാനന്ദൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home