അശരണർക്ക് ഓണവിരുന്നൊരുക്കി സിപിഐ എം

സിപിഐ എമ്മും കെ കെ കുമാരൻ പെയിൻ ആന്‍ഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും തെരുവിൽ അലയുന്ന അനാഥർക്ക് വേണ്ടി നൽകുന്ന ഓണക്കോടിയുടെ വിതരണം പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
സിപിഐ എം പാദുവാപുരം ബ്രാഞ്ച് കമ്മിറ്റിയും കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെസൈറ്റി 18–-ാം വാർഡ് കമ്മിറ്റിയും തെരുവിൽ അലയുന്നവർക്കും രോഗികൾക്കും ഇത്തവണയും തിരുവോണ നാളിൽ ഓണക്കോടിയും സദ്യയും ഒരുക്കി. പ്രദേശത്തെ കിടപ്പുരോഗികൾക്കും ചേർത്തല താലൂക്ക് ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും ഓണക്കോടി നൽകി. അത്യാഹിത വിഭാഗത്തിൽ അടിയന്തര സാഹചര്യങ്ങളിൽ എത്തുന്നവർക്ക് വേണ്ടിയുള്ള വസ്‌ത്രം കൈമാറാനും ഇവർ മറന്നില്ല. തുടർച്ചയായ 10–ാം വർഷമായിരുന്നു ഇക്കൊല്ലം. പാലിയേറ്റീവ് കെയർ സെസൈറ്റി ചെയർമാൻ എസ് രാധാകൃഷണൻ ഉദ്‌ഘാടനവും ഫ്ലാഗ്ഓഫും നടത്തി. ലോക്കൽ കമ്മിറ്റി അംഗം ചാക്കോപ്പി അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി സലിം, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ, ലോക്കൽ സെക്രട്ടറി എസ് ഹെബിൻദാസ്, ബ്രാഞ്ച് സെക്രട്ടറി ടി ഷാജിമോൻ, വി ഉത്തമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിതാ തിലകൻ, വാർഡ് അംഗം പി എസ് ശ്രീലത, പാലിയേറ്റീവ് മേഖല പ്രസിഡന്റ് കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.









0 comments