മതമൈത്രിയിൽ നാട്
നബിദിനാഘോഷം മാനവികതയുടെ നേർക്കാഴ്‌ചയായി

മാന്നാർ മുസ്ലിം ജമാഅത്തിന്റെ നബിദിന റാലിക്ക് തൃക്കുരട്ടി ക്ഷേത്ര നടയിൽ നൽകിയ സ്വീകരണം
മാന്നാര്‍
മാന്നാറിൽ സംഘടിപ്പിച്ച നബിദിന റാലിക്ക് ക്ഷേത്രനടകളിൽ നൽകിയ വരവേൽപ്പ് മതസൗഹാർദന്റെ മഹത്തായ മാതൃക. മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പുത്തൻ പള്ളിയിൽ നിന്നാരംഭിച്ച നബിദിന റാലിയ്ക്കാണ് തൃക്കുരട്ടി ക്ഷേത്രം, കുരട്ടിശേരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണമൊരുക്കിയത്. തൃക്കുരട്ടി ക്ഷേത്ര ഉപദേശക സമിതി ഭാരവാഹി കലാധരൻ കൈലാസം, സെക്രട്ടറി സുകു ആര്യമംഗലം, ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രം ഭാരവാഹികളായ സജികുട്ടപ്പൻ, പ്രഭകുമാർ എന്നിവർ ജുമാ മസ്ജിദ് ചീഫ് ഇമാമിനെയും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെയും പൊന്നാടയും ബൊക്കയും നൽകി സ്വീകരിച്ചു. ദഫ്മുട്ടിന്റെയും മദ്റസാ വിദ്യാർഥികളുടെയും അകമ്പടിയോടെ പന്നായിക്കടവ്, പരുമലക്കടവ്, സ്റ്റോർ ജങ്ഷൻ, ആലുമ്മൂട് ജങ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരികെ പുത്തന്‍പള്ളിയില്‍ റാലി സമാപിച്ചു. പുത്തൻപള്ളി ജുമാമസ്ജിദ് ചീഫ് ഇമാം കെ സഹലബത്ത് ദാരിമി, ജമാഅത്ത് കൗൺസിൽ ചെയർമാൻ മാന്നാർ അബ്ദുൽ ലത്തീഫ്, സെക്രട്ടറി കെ എ അബ്ദുൽ അസീസ്, ജമാഅത്ത് പ്രസിഡന്റ് ഹാജി പി എ ഷാജഹാൻ, ജനറൽ സെക്രട്ടറി നൗഷാദ് ഇസ്മയിൽ വൈസ്-പ്രസിഡന്റ് പി എം എ ലത്തീഫ്, സെക്രട്ടറി ബഷീർ പാലക്കീഴിൽ, ട്രഷറർ ഒ ജെ നൗഷാദ് എന്നിവർ നേതൃത്വംനൽകി.









0 comments