ad
Deshabhimani

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്‌ സമാപനം

സമരക്കരുത്തുമായി യുവജനറാലി

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന റാലി
വെബ് ഡെസ്ക്

Published on Jul 19, 2026, 12:43 AM | 1 min read

മാവേലിക്കര

മാവേലിക്കരയിൽ ചേർന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു. പുഷ്പൻ നഗറിൽ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ആർ രാഹുൽ, എം ഷാജർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് സുരേഷ് കുമാർ, രമ്യ രമണൻ, ശ്യാംകുമാർ, ജില്ലാ ട്രഷറർ ജിസ്‌മി കെ ജനാർദ്ദനൻ, ബ്ലോക്ക് സെക്രട്ടറി എ എ അക്ഷയ്, എം മുകുന്ദന്‍, അനസ് നസീം, അജ്മല്‍ ഹസന്‍, വി കെ സൂരജ്, കെ ആര്‍ രാംജിത്ത്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ മഹേന്ദ്രൻ, മനു സി പുളിക്കൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, ലീല അഭിലാഷ്, ജി രാജമ്മ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ സ്വാഗതം പറഞ്ഞു. നൂറുകണക്കിന് യുവതി യുവാക്കൾ പങ്കെടുത്ത റാലി കരയംവട്ടം ജങ്ഷനിൽനിന്ന് ആരംഭിച്ചു. ബാൻഡ് മേളവും ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും കായികപ്രദർശനവും നിരന്നു. മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച കറ്റാനം മേഖലാ കമ്മിറ്റിക്ക് സജി ചെറിയാൻ ഉപഹാരം എംഎൽഎ കൈമാറി. ലോഗോ തയ്യാറാക്കിയ ആൻ മരിയ, സമ്മേളന കട്ടൗട്ടുകൾ രൂപകൽപ്പനചെയ്ത കെ എം ജോയ്, പിക്കാസോയുടെ "ഗോർണിക്ക’യുടെ മിനിയേച്ചർ തയ്യാറാക്കിയ ശംഭു, സ്വാഗതഗാനം തയ്യാറാക്കിയ അഡ്വ. സഫിയ സുധീർ എന്നിവരെ അനുമോദിച്ചു. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ അവതരിപ്പിച്ച "മിസ" നാടകം അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home