ഇന്ധന വിലവർധനക്കെതിരെ യുവജന പ്രതിഷേധം

ഇന്ധന വില വർദ്ധനവിനെതിരെ ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം സെക്രട്ടറി എം സുമേഷ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ഇന്ധന വില വീണ്ടും വർധിപ്പിച്ച കേന്ദ്രസർക്കാർ ജനദ്രോഹ നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. ആലപ്പുഴയിൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സീറോ ജങ്‌ഷനിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം കേന്ദ്രകമ്മിറ്റിയംഗം ആർ രാഹുൽ ഉദ്‌ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നിധിൻ സതീശൻ അധ്യക്ഷനായി. സെക്രട്ടറി ഉണ്ണിക്കണ്ണൻ, ട്രഷറർ എൻ ജെ ജയകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ
ഇന്ധന വിലവർധനയ്‌ക്കെതിരെ ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. ചെങ്ങന്നൂർ ബഥേൽ ജങ്ഷനിൽ യോഗം ബ്ലോക്ക് സെക്രട്ടറി എം സുമേഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അശ്വിൻ ദത്ത് അധ്യക്ഷനായി. അനു ശലോമോൻ, അക്ഷയ് എന്നിവർ സംസാരിച്ചു.










0 comments