യുവാവ് പോക-്‌സോ കേസിൽ അറസ്‌റ്റിൽ

പി ആർ രാകേഷ്
തകഴി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ-്‌തു. കൈനകരി എട്ടാംവാർഡ് പുത്തൻപറമ്പിൽ പി ആർ രാകേഷ് (29) ആണ് നെടുമുടി പൊലീസിന്റെ പിടിയിലായത്. കൈനകരി പഞ്ചായത്ത് അക്കരെ കടത്തുകടവിന് സമീപമാണ് സംഭവം. സ്‌കൂളിൽ പോകാൻ എത്തിയ പ്ലസ-്‌വൺ വിദ്യാർഥിനിയോട് കടത്തുകടക്കാൻ ടോക്കൺ തരാമെന്ന് പറഞ്ഞ് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം പരിസരത്തുനിന്ന് മുങ്ങിയ പ്രതിക്കായി നെടുമുടി പൊലീസ് ഊർജിതമായ തെരച്ചിൽ നടത്തി. നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് സമീപത്തെ തോട്ടിൽ പോളയ-്‌ക്കുള്ളിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് കണ്ടെത്തിയത്. പ്രതിയെ വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കും.











0 comments