അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റ ഭാഗമായി ‘യോഗ ചലഞ്ച്’

ചേർത്തല: ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റ ഭാഗമായി കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് യോഗ ചാലഞ്ച് സംഘടിപ്പിക്കുന്നു. ചേർത്തലയിലെ സർക്കാർ ഹോമിയോപ്പതി ആശുപത്രി ആയുഷ്മാൻ ഭവ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച രാവിലെ 10ന് ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രത്തിലാണ് യോഗ ചലഞ്ച് നടത്തുന്നത്. പൊതുജനങ്ങളിൽ ആരോഗ്യചിന്തയും പ്രകൃതിനിഷ്ഠയുമുള്ള ജീവിതശൈലിയെ കുറിച്ചുള്ള അവബോധം വളർത്തുന്നത് ലക്ഷ്യമിട്ട് “Yoga for One Earth and One Health” എന്ന പ്രമേയത്തിൽ വിവിധ ശ്രേണികളിലായി പരിപാടികൾ സംഘടിപ്പിക്കുന്നു.
യോഗ ചലഞ്ച് മത്സരങ്ങളാണ് പ്രധാന ആകർഷണം. മത്സരാർഥികളുടെ പ്രായത്തെ ആസ്പദമാക്കി നാലു വിഭാഗങ്ങളിലായി യോഗാസന ചലഞ്ച് നടക്കും.10 നു താഴെ, 11-18, 19-50, 50 വയസ്സിന് മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിലാണ് മത്സരം. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഓരോ വിഭാഗത്തിലും പങ്കെടുക്കുന്നവർക്ക് അഞ്ച് വ്യത്യസ്ത യോഗാസനങ്ങൾ നൽകും. മത്സര ദിവസമായ ജൂൺ 18ന് അവർ അത് വേദിയിൽ അവതരിപ്പിക്കേണ്ടതാണ്.
ഇതിനു പുറമേ യോഗ ഡാൻസ് ചാലഞ്ചും അവതരിപ്പിക്കും. ഓരോ ഗ്രൂപ്പിലും കുറഞ്ഞത് ഏഴ് അംഗങ്ങൾ ഉണ്ടായിരിക്കണം. ശാന്തമായ സംഗീതത്തിൽ അവതരിപ്പിക്കുന്ന നൃത്തം അഞ്ചു മിനിറ്റിൽ താഴെയുള്ളതായിരിക്കണം. ‘അ’ കാര ചാൻറ്റിംഗ് ചാലഞ്ച് സംഘടിപ്പിക്കും. ഒറ്റശ്വാസത്തിൽ ഏറ്റവും നീണ്ട സമയം “ആഹ്” ഉച്ചരിക്കാൻ കഴിയുന്ന വ്യക്തിയാണ് വിജയി. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യേണ്ട നമ്പർ: 8714508524. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. പങ്കെടുക്കുന്നവർക്കും വിജയികളാകുന്നവർക്കും ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.









0 comments