ad
Deshabhimani

പെൻഷൻ നിർത്തിയതിനെതിരെ മഹിളാ രോഷം

Women's Outrage

സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വള്ളികുന്നം പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 11, 2026, 12:25 AM | 2 min read

ആലപ്പുഴ

സ്‌ത്രീസുരക്ഷാ പെൻഷൻ നിർത്തിയ യുഡിഎഫ് സർക്കാരിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സിപിഐ എം നേതൃത്വത്തിൽ വില്ലേജ്‌ ഓഫീസുകളിലേക്ക്‌ മാർച്ചും ധർണയും നടത്തി. നൂറുകണക്കിന്‌ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത വള്ളികുന്നത്തും സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കെ ജി രാജേശ്വരി ആര്യാടും ജില്ലാ സെക്രട്ടറി പ്രഭ മധു തണ്ണീർമുക്കത്തും ഉദ്‌ഘാടനംചെയ്‌തു. ചാരുംമൂട് വള്ളികുന്നം പഞ്ചായത്ത്‌ ഓഫീസ്‌ മാർച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഷീജാ സുരേഷ് അധ്യക്ഷയായി.

കായംകുളം

കണ്ടല്ലൂർ വില്ലേജ് ഓഫീസ്‌ മാർച്ചും ധർണയും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്തു. കണ്ടല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ഷൈനി അധ്യക്ഷയായി. പത്തിയൂർ വില്ലേജ് ഓഫീസ്‌ മാർച്ച് ഏരിയാ സെക്രട്ടറി എം ജനുഷ ഉദ്ഘാടനം ചെയ്തു.അമ്പിളി ഷാജി അധ്യക്ഷയായി. കായംകുളം നഗരസഭ മാർച്ചും ധർണയും ഏരിയാ പ്രസിഡന്റ്‌ ജി വസന്തകുമാരി അമ്മ ഉദ്ഘാടനംചെയ്തു. പി ശശികല അധ്യക്ഷയായി. പുതുപ്പള്ളി വില്ലേജ് ഓഫീസ്‌ മാർച്ചും ധർണയും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രേഖാ ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഇന്ദു അധ്യക്ഷയായി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്‌ മാർച്ച് ഏരിയ കമ്മിറ്റി അംഗം എസ് കൃഷ്‌ണകുമാർ ഉദ്ഘാടനംചെയ്‌തു. മേഖലാ സെക്രട്ടറി കെ പുഷ്‌പ അധ്യക്ഷയായി. കെ മോഹനൻ സ്വാഗതം പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കരുവാറ്റ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ കരുവാറ്റ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അസോസിയേഷൻ ഏരിയ സെക്രട്ടറി ഷീബ ഓമനക്കുട്ടൻ ഉദ്ഘാടനംചെയ്തു. അനിദത്തൻ അധ്യക്ഷയായി. മേഖല സെക്രട്ടറി ശ്രീജ മനോജ് സ്വാഗതം പറഞ്ഞു. കുമാരപുരം പഞ്ചായത്ത് ഓഫീസ്‌ ധർണയും മാര്‍ച്ചും ജില്ലാ വൈസ് പ്രസിഡന്റ്‌ സിന്ധു മോഹനൻ ഉദ്ഘാടനംചെയ്‌തു. എൽ യമുന അധ്യക്ഷയായി. കുമാരപുരം സൗത്ത് മേഖലാ സെക്രട്ടറി വിജിത ബിജു സ്വാഗതം പറഞ്ഞു. കാർത്തികപ്പള്ളി മുതുകുളം വില്ലേജ് ഓഫീസ്‌ മാർച്ചും ധർണയും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി എൽ കൃഷ്‌ണപ്രിയ ഉദ്ഘാടനംചെയ്‌തു. രഞ്‌ജിനി ബാലകൃഷ്‌ണൻ അധ്യക്ഷയായി. ചിങ്ങോലിയിൽ അസോസിയേഷൻ ഏരിയ കമ്മിറ്റിയംഗം ഷീജ മോഹൻ ഉദ്ഘാടനംചെയ്‌തു. എസ് രാജി അധ്യക്ഷയായി. ​കാർത്തികപ്പള്ളിയിൽ ഏരിയ പ്രസിഡന്റ് ടി ആർ വത്സല ഉദ്ഘാടനംചെയ്‌തു. ആർ അമ്പിളി അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home