മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്‍ത്രീകളെ അന്യായമായി അറസ്‍റ്റ് ചെയ്‍തതില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രകടനം
ആലപ്പുഴ
ഛത്തീസ്ഗഡിൽ കന്യാസ്‍ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു. ആലപ്പുഴ കോൺവെന്റ് സ്ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം പ്രൈവറ്റ് ബസ്റ്റാന്റിനുസമീപം സമാപിച്ചു. പ്രതിഷേധയോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം ലാലി വേണു അധ്യക്ഷയായി. സൗമ്യരാജ്, രാജേശ്വരി ഉദയൻ, കവിത, ജമീല പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രഭാമധു സ്വാഗതം പറഞ്ഞു.









0 comments