കാറിടിച്ച് യുവതിക്കും മകനും പരിക്ക്

ചേര്‍ത്തല
നിയന്ത്രണംവിട്ട കാർ ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറി യുവതിക്കും മകനും പരിക്ക്. ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്‌ക്കൂള്‍ കവലയ്‌ക്ക് സമീപം തിങ്കൾ വൈകിട്ടാണ് അപകടം. ചേര്‍ത്തല നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരി വാരനാട് പുറന്തോടത്തുചിറ സുചിത്ര(42), മകൻ ചേര്‍ത്തല ഗവ. ടൗണ്‍ എല്‍പി സ്‌കൂൾ നാലാംക്ലാസ് വിദ്യാര്‍ഥി അക്ഷയ്(ഒന്പത്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കവലയിൽ വടക്കുനിന്ന് എത്തിയ കാര്‍ കിഴക്കോട്ട് തിരിയുന്നതിനിടെയാണ് നിയന്ത്രണംതെറ്റിയത്. കാലുകൾക്ക് സാരമായി പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വിദഗ്‌ധ ചികിത്സയ്‌ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.










0 comments