Deshabhimani

ശീതകാല പച്ചക്കറിത്തൈ വിതരണം

Vegitables

കഞ്ഞിക്കുഴിയിൽ ശീതകാല പച്ചക്കറിത്തൈ വിതരണം മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2025, 12:36 AM | 1 min read

കഞ്ഞിക്കുഴി

പഞ്ചായത്ത് കൃഷിഭവന്‌ കീഴിൽ പ്രവർത്തിക്കുന്ന കാട്ടുകട ഹരിത ലീഡർ ക്ലസ്റ്റർ കർഷകർക്ക് ശീതകാല പച്ചക്കറികൃഷിക്കാവശ്യമായ തൈകൾ വിതരണംചെയ്‌തു. മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. കാബേജ്, കോളിഫ്ലവർ, മുളക് എന്നിവയുടെ തൈകളാണ് സൗജന്യമായി വിതരണംചെയ്‌തത്‌. വളവും കൃഷിക്കാവശ്യമായ സഹായങ്ങളും കൃഷിഭവൻമുഖേന ഉറപ്പാക്കും. പഞ്ചായത്തംഗം ബി ഇന്ദിര അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ, സ്ഥിരംസമിതി അധ്യക്ഷൻ ബൈരഞ്ചിത്ത്, പഞ്ചായത്തംഗങ്ങളായ പുഷ്‌പവല്ലി, ഫെയ്സി വി ഏറനാട്, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി പി ദിലീപ്, ചെറുവാരണം സഹകരണബാങ്ക് പ്രസിഡന്റ് കെ സുരജിത്ത്, കർമസേന കൺവീനർ ജി ഉദയപ്പൻ, കൃഷി ഓഫീസർ റോസ്‌മി ജോർജ്, എസ് ഡി അനില, സന്ദീപ്, കർഷകരായ സുജിത്ത്, സാനു, നാരായണപിള്ള എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home