ad
Deshabhimani

ഭിന്നിപ്പിച്ച് ഭരിക്കുന്നവർക്കെതിരെ 
ജാഗ്രത വേണം: സജി ചെറിയാന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2025, 12:28 AM | 1 min read

ആലപ്പുഴ

ഭിന്നിപ്പിച്ചു ഭരിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല സാമൂഹ്യനീതിയുടെ പ്രഖ്യാപനം കൂടിയാണെന്നും മന്ത്രി സജി ചെറിയാന്‍. ജില്ലാ ആഘോഷത്തിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറി. സ്വാതന്ത്ര്യസമരത്തിൽ കേരളത്തിന്റെ പങ്ക് വലുതാണ്. വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങൾ സ്വാതന്ത്ര്യം എന്ന ആശയത്തെ മത, -സാമൂഹ്യ പരിഷ്കരണങ്ങളുമായി ബന്ധിപ്പിച്ചു. കയ്യൂർ സമരം പോലെ കർഷക പ്രക്ഷോഭങ്ങൾ ബ്രിട്ടീഷ് ഭരണത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ഉദാഹരണങ്ങളാണ്. ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ തുടങ്ങിയവർ കേരളീയ സമൂഹത്തെ നവോത്ഥാനത്തിന്റെ പാതയിലേക്ക് നയിച്ചു. ഈ ആശയങ്ങളാണ് പിന്നീട് ആധുനിക കേരളത്തിന്റെ അടിത്തറയായത്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഫിഷറീസ് തുടങ്ങി സര്‍വമേഖലകളിലും കേരളം ഇന്ന് രാജ്യത്തിന് മാതൃകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം, രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ ഒരു പ്രധാന സ്ഥാനമുറപ്പിച്ചു. ആരോഗ്യരംഗത്തെ നമ്മുടെ നേട്ടങ്ങൾ ലോകം ശ്രദ്ധിച്ചതാണ്. സ്വാതന്ത്ര്യം സംരക്ഷിക്കാനും രാജ്യത്തെ കൂടുതൽ ശക്തമാക്കാനും ഒരുമിച്ച്‌ പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home