വാട്ടർ എടിഎം സ്ഥാപിച്ചു

വെളിയനാട് സിഎച്ച്സിയിൽ വാട്ടർ എടിഎം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേണുഗോപാൽ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതി 2025-–26ൽ ഉൾപ്പെടുത്തി കുട്ടനാട് താലൂക്ക് ആശുപത്രിയിലും വെളിയനാട് സിഎച്ച്സിയിലും വാട്ടർ എടിഎം സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേണുഗോപാൽ ഉദ്ഘാടനംചെയ്തു. കുട്ടനാട് താലൂക്ക് ആശുപത്രിയിൽ ക്ഷേമ സ്ഥിരംസമിതി അധ്യക്ഷ ആശാദാസ് അധ്യക്ഷയായി. ഡോ. വിനോദ് സംസാരിച്ചു. വെളിയനാട് സിഎച്ച്സിയിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്ഥിരംസമിതി അധ്യക്ഷ ആശാദാസ്, വെളിയനാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സഞ്ജു ബിനോജ്, ബ്ലോക്ക് പഞ്ചായത്തംഗം എം വി വിശ്വംഭരൻ, മെഡിക്കൽ ഓഫീസർ ഡോ. സിനി എന്നിവർ സംസാരിച്ചു. പൊതുജനങ്ങൾക്ക് ഒരുരൂപയ്ക്ക് ഒരുലിറ്റർ കുടിവെള്ളം നൽകുന്നതാണ് പദ്ധതി. ഒരുരൂപ നാണയം മെഷീനിൽ ഇട്ടോ ക്യൂആർ കോഡ് സ്കാൻചെയ്തോ തുക നൽകാം.









0 comments