മാലിന്യമുക്തം; ചേലാകും ചേപ്പാട്

ചേപ്പാട് പഞ്ചായത്ത് വികസനസദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം എന്ന ദൗത്യം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് നിരവധി മാതൃകാപദ്ധതികൾ നടപ്പാക്കിയതായി ചേപ്പാട് പഞ്ചായത്ത് വികസനസദസ്. എംസിഎഫ് വിപുലീകരണം, മാലിന്യ സംഭരണകേന്ദ്രങ്ങളായി കണ്ടെയ്നറുകൾ സ്ഥാപിക്കൽ, നിരീക്ഷണ ക്യാമറകൾ, വിവിധ ക്ഷേത്ര കോമ്പൗണ്ടുകളിൽ മാലിന്യസംസ്‌കരണ സംവിധാനം, മിനി എംസിഎഫുകൾ, ഹരിതകർമസേനയ്‌ക്ക് സുരക്ഷാസംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കി. പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. ജനകീയ പങ്കാളിത്തത്തോടെ ലാബ് നിർമിച്ചു. ലൈഫ് പദ്ധതിവഴി 367 കുടുംബത്തിന് വീട് നിർമിച്ചുനൽകി. വികസനസദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ്‌കുമാർ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ എ ശോഭ ഹരിതകർമ സേനാംഗങ്ങളെയും കെ ജി സന്തോഷ് ആശാപ്രവർത്തകരെയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, സെക്രട്ടറി ജി മനോജ്, ടി സുരേന്ദ്രൻ, റിസോഴ്സ് പേഴ്സൺ വിനോദ്കുമാർ, എം വി രവീന്ദ്രനാഥ്, ജി ഉണ്ണികൃഷ്‌ണൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഡി കൃഷ്‌ണകുമാർ, കെ വിശ്വപ്രസാദ്, കെ രഘു, സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.









0 comments