പ്രിയം കുട്ടനാടൻ ഭക്ഷണം

മങ്കൊമ്പ്
‘‘വർഗീസ് എന്റെകൂടെ തിരുവനന്തപുരത്തേക്ക് പോരുന്നോ ’’ വി എസ് ഒരിക്കൽ തമാശയായി ചോദിച്ചത് ഓർത്തെടുത്തു മങ്കൊമ്പ് അത്തിപ്പറമ്പിൽ ഇ പി വർഗീസ്. കുട്ടനാടൻ ഭക്ഷണം വി എസിന് ഏറെയിഷ്‌ടമായിരുന്നു. കുട്ടനാട്ടിൽ എത്തിയാൽ ഭക്ഷണംകഴിച്ചിരുന്നത് മങ്കൊമ്പിലെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽനിന്നായിരുന്നു. അവിടെ ഇ പി വർഗീസാണ് വി എസിനായി ഭക്ഷണം തയ്യാറാക്കിയത്.
മീൻ പ്രിയനായിരുന്നു വി എസ് എന്ന് വർഗീസ് ഓർക്കുന്നു. വരാലും കരിമീനുമായിരുന്നു ഏറെയിഷ്‌ടം. ഉപ്പും എരിവും പുളിയും വെളിച്ചെണ്ണയും ഒഴിവാക്കി തേങ്ങാപ്പാലിലാണ് കറി തയ്യാറാക്കിയത്. ഓരോതവണ വന്നുപോകുമ്പോഴും അടുത്ത പ്രാവശ്യത്തെ ഭക്ഷണം എന്തുവേണമെന്ന് പറഞ്ഞിട്ടേ പോകൂ. വർഗീസിന്റെ കൈപ്പുണ്യം അറിഞ്ഞാണ് വി എസ് ചോദിച്ചത് ഒപ്പം പോരുന്നോ എന്ന്.










0 comments