Deshabhimani

വെട്ടിക്കോട് ആയില്യം എഴുന്നള്ളത്ത്

Ayilyam MAholsavam

ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിൽ ആയില്യ മഹോത്സവത്തിന് 
എത്തിയവരുടെ തിരക്ക്

വെബ് ഡെസ്ക്

Published on Oct 17, 2025, 12:16 AM | 1 min read

ചാരുംമൂട്

ആദിമൂലം വെട്ടിക്കോട് നാഗരാജക്ഷേത്രത്തിൽ ആയില്യം എഴുന്നള്ളി. നാഗരാജ പുണ്യംതേടി ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. പുലർച്ചെ മൂന്നിന് നടതുറന്നു. ഉച്ചയോടെ ആയില്യം എഴുന്നള്ളത്തിന്‌ ഒരുക്കങ്ങൾ തുടങ്ങി. പകൽ മൂന്നോടെ എഴുന്നള്ളത്ത് ശ്രീകോവിലിൽനിന്ന്‌ പുറപ്പെട്ടു. നാഗരാജാവ് നാഗയക്ഷി സമേതം പഞ്ചവാദ്യം, നാഗസ്വരം, ചെണ്ട, പുള്ളുവരുടെ സ്‌തുതിഗീതങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മൂലസ്ഥാനമായ മേപ്പള്ളിൽ ഇല്ലത്തേക്ക് പുറപ്പെട്ടു. ഇല്ലത്തെ പൂജാദികൾക്കുശേഷം എഴുന്നള്ളത്ത് തിരികെ ശ്രീകോവിലിന് മുന്നിലേക്ക് എത്തിയതോടെ ആദ്യ പ്രദിക്ഷണം പൂർത്തിയാക്കി. നാലമ്പലത്തിന് നാല്‌ പ്രദിക്ഷണം കഴിഞ്ഞ് എഴുന്നള്ളത് ശ്രീകോവിലിൽ പ്രവേശിച്ചു. അത്താഴപൂജ കഴിഞ്ഞ് സർപ്പബലിക്കുശേഷം നടയടച്ചു. ക്ഷേത്ര കാര്യദർശികളായ നാരായണൻനമ്പൂതിരി, ശ്രീകുമാരൻനമ്പൂതിരി, ശ്രീവത്സലൻനമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികരായി. വെള്ളി പുലർച്ചെ 5.30 ന് നിർമാല്യദർശനം, പുണ്യാഹം, ശുദ്ധിക്രിയകൾ, ഉച്ചപൂജ, നൂറുംപാലും എന്നീ ചടങ്ങുകളോടെ ആയില്യ മഹോത്സവത്തിന് സമാപ്തിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home