പശുക്കൾക്ക്‌ സമഗ്ര ഇൻഷുറൻസ് പരിഗണനയിൽ

ഗുണമേന്മയില്ലാത്ത കാലിത്തീറ്റ 
വിറ്റാൽ നടപടി: ജെ ചിഞ്ചുറാണി

താമരക്കുളം മൃഗാശുപത്രിയുടെ പുതിയ കെട്ടിടം മന്ത്രി ജെ ചിഞ്ചുറാണി  
ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 06, 2025, 02:33 AM | 1 min read

ചാരുംമൂട്‌

ഗുണമേന്മയില്ലാത്ത കാലിത്തീറ്റയും കോഴിത്തീറ്റയും ധാതുലവണങ്ങളും വിൽക്കുന്ന ഏജൻസികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. താമരക്കുളം പഞ്ചായത്ത് മൃഗാശുപത്രിയുടെ പുതിയ കെട്ടിടം സമർപ്പിച്ച മന്ത്രി ജെ ചിഞ്ചുറാണി വള്ളികുന്നത്ത്‌ അരക്കോടി ചെലവഴിച്ച് നിർമിക്കുന്ന മൃഗാശുപത്രി കെട്ടിടത്തിന്‌ കല്ലിട്ടു. രാജ്യത്ത്‌ ഏറ്റവും കൂടുതൽ വില പാലിന് നൽകുന്ന സംസ്ഥാനമാണ്‌ കേരളം. കേരളത്തിലേതാണ് ഏറ്റവും നല്ല പാലെന്ന് കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുമുണ്ട്‌. മുഴുവൻ പശുക്കളെയും ഉൾപ്പെടുത്തി സമഗ്ര ഇൻഷുറൻസ് പദ്ധതി പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ടിടത്തും എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, പഞ്ചായത്ത് പ്രസിഡന്റ് ജി വേണു, മൃഗസംരക്ഷണ ഓഫീസർ ഡോ. പി വി അരുണോദയ, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ഡി രോഹിണി തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home