ad
Deshabhimani

കരുമാടി ജലോത്സവത്തിൽ വെള്ളംകുളങ്ങര ജേതാക്കൾ

കരുമാടി ജലോത്സവത്തിൽ ചുണ്ടൻവള്ളങ്ങളുടെ മത്സരം

കരുമാടി ജലോത്സവത്തിൽ ചുണ്ടൻവള്ളങ്ങളുടെ മത്സരം

വെബ് ഡെസ്ക്

Published on Aug 17, 2026, 12:12 AM | 1 min read

അമ്പലപ്പുഴ

ജലമേളകളുടെ വരവറിയിച്ച കരുമാടി ജലോത്സവത്തിൽ വിനോദ് കുമാർ ക്യാപ്റ്റനായ ലൂണാ ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങര ചുണ്ടൻവള്ളം കിരീടം നേടി. കരുമാടിക്കുട്ടൻസിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ തെക്ക്, തകഴി പഞ്ചായത്തുകളുടെ സഹകരണത്തോടെ കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപമാണ് ആയിരക്കണക്കിന് വള്ളം കളി പ്രേമികളെ ആവേശത്തിലാഴ്ത്തി ജലോത്സവം നടന്നത്. ​ വെപ്പ് എ ഗ്രേഡിൽ രണ്ട് വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡിൽ നാലുവള്ളങ്ങളും തെക്കനോടി വിഭാഗത്തിൽ രണ്ടും ഫൈബർ ചുണ്ടൻ വിഭാഗത്തിൽ രണ്ടും വള്ളങ്ങൾ മത്സരിച്ചു. മന്ത്രി എം ലിജു ജലോത്സവം ഉദ്ഘാടനംചെയ്തു. 
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ കവിത അധ്യക്ഷയായി. അമ്പലപ്പുഴ ഡിവൈ എസ-്-പി ജ്യോതികുമാർ സമ്മാനങ്ങൾ വിതരണംചെയ്തു.

ആവേശത്തുഴയെറിഞ്ഞ് 
ഇവർ മുന്നിൽ

ചുണ്ടൻ വള്ളങ്ങളിൽ ലിനു പാലത്ര ക്യാപ്റ്റനായ മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്ബിന്റെ വലിയ ദിവാൻജിയാണ്‌ രണ്ടാമത്‌. ജോസി മങ്ങാട് ക്യാപ്റ്റനായ ചമ്പക്കുളം ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥനവും, ആനാരി ബോട്ട് ക്ലബ്ബിന്റെ ആനാരിചുണ്ടൻ നാലാം സ്ഥാനവും നേടി. ​ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ നടുഭാഗം കൊണ്ടാക്കൽ ബോട്ട് ക്ലബ്ബിന്റെ നവജ്യോതി ഒന്നാം സ്ഥാനവും, വെളിയനാട് ജയശ്രീ ബോട്ട് ക്ലബ്ബിന്റെ ഷോട്ട് പുളിക്കത്ര രണ്ടാം സ്ഥനവും നേടി. ഇരുട്ടുകുത്തി ഗ്രേഡിൽ കിങ്സ് ബോർഡ് ക്ലബ്ബിന്റെ സെന്റ്‌ ജോസഫും, പള്ളാത്തുരുത്തി എസ്ബിസിയുടെ ശരവണൻ രണ്ടാം സ്ഥാനവും, ചെറുതന ജിഎൽസിയുടെ ഡാനിയൽ മൂന്നാം സ്ഥാനവും, മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്ബ്, മങ്കൊമ്പ് കുറുപ്പു പറമ്പൻ നാലാമതുമെത്തി. ​ഫൈബർ ചുണ്ടൻ വിഭാഗത്തിൽ ജാഗ്വ് ഭജനമഠം റോവേഴ്സ് ക്ലബ്ബിന്റെ മഹാദേവികാടും, കരുവാറ്റ സിറ്റി ബോട്ട് ക്ലബ്ബിൻ്റെ വൈഗയും, എല്ലോറ ബോട്ട് ക്ലബ്ബിന്റെ തൃക്കുന്നപ്പുഴയും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home