ad
Deshabhimani

5.92 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

a
വെബ് ഡെസ്ക്

Published on Aug 17, 2026, 12:48 AM | 1 min read

തിരൂർ

മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവിനെ എക്‌സൈസ്‌ പിടികൂടി. കൂട്ടായി നാലകത്ത് വീട്ടിൽ സനൂപ് റഹ്‌മാനെ (26)യാണ് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശോഭിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 5.92 ഗ്രാം മെത്താംഫിറ്റമിനാണ്‌ ഇയാളിൽനിന്ന്‌ പിടികൂടിയത്‌. ആവശ്യക്കാർക്ക് ചെറിയ അളവിൽ വിൽപ്പന നടത്തുന്നയാളാണ് സനൂപ് റഹ്മാൻ. ഇയാളെ എക്‌സൈസ്‌ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. വീട്ടിൽനിന്നാണ്‌ മയക്കുമരുന്ന്‌ ഒളിച്ചുവച്ചനിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ അസിസ്‌റ്റന്റ്‌ എക്സൈസ് ഇൻസ്പെക്ടർ കെ എം ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം വിഷ്‌ണു, എ ടി നവാസ്, അഖിലേഷ്, സിന്ധു പട്ടേരിവീട്ടിൽ, സി എം അഭിലാഷ് എന്നിവരും പങ്കെടുത്തു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home