ഓണാഘോഷത്തിന് പച്ചക്കറി വിളവെടുപ്പുമായി ടി കെ കുമാരൻ

പച്ചക്കറി വിളവെടുക്കുന്ന കുന്നുകര തറക്കരയിലെ ടി കെ കുമാരൻ
നെടുമ്പാശേരി
ഓണാഘോഷത്തിന് പച്ചക്കറി വിളവെടുപ്പുമായി കുന്നുകര തറക്കരയിലെ ടി കെ കുമാരന്റെ കൃഷിയിടം. അത്തത്തിന് പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു.
വെണ്ട, പയർ, മുളക്, തക്കാളി തുടങ്ങി നാടൻ പച്ചക്കറികളാൽ സമൃദ്ധമാണ് കുമാരന്റെ കൃഷിയിടം. പച്ചക്കറിക്കൃഷിക്ക് പുറമേ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് ആറ്റുനേന്ത്രൻ, മേട്ടുപ്പാളയം, തേനി എന്നീ മികച്ച ഇനം നേന്ത്രവാഴകളും വിജയകരമായി കൃഷി ചെയ്തിട്ടുണ്ട്. തുണയായി ഭാര്യ ശൈലജയും സഹായത്തിനായി മക്കളായ വിഷ്ണുകുമാറും ജിഷ്ണപ്രിയയും ഒപ്പമുണ്ട്.
കുന്നുകര പഞ്ചായത്ത് അയിരൂർ വാർഡ് അംഗം എൽ എ മോഹനൻ, ഷൈല വിജയൻ, പ്രീത സാജു, നിഷ ബാബു എന്നിവർ പച്ചക്കറി വിളവെടുപ്പിൽ പങ്കെടുത്തു.










0 comments