ad
Deshabhimani

 നാടിന്റെ വിജയാശംസകളുമായി ദക്ഷിണ കൊറിയയിലേക്ക്

85–-ാം വയസ്സിലും ജേക്കബ്ബേട്ടൻ 
ലോക ചാമ്പ്യൻഷിപ്പിന് ​

World Masters Meet

തിരുമാറാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ എം ജെ ജേക്കബിന് യാത്രയയപ്പ് നൽകിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 17, 2026, 01:39 AM | 1 min read

കൂത്താട്ടുകുളം


​ലോക മാസ്റ്റേഴ്‌സ് മീറ്റിൽ മാറ്റുരയ്‌ക്കാനുള്ള തയ്യാറെടുപ്പിലാണ് എൺപത്തഞ്ചുകാരനായ മുൻ എംഎൽഎ എം ജെ ജേക്കബ്. ആറാം തവണയാണ് നാട്ടുകാരുടെ പ്രിയ എംജെ ലോക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്നത്.


21 മുതൽ സെപ്റ്റംബർ മൂന്നുവരെ ദക്ഷിണ കൊറിയയിലെ ദെഗുവിലാണ് മത്സരങ്ങൾ. 18ന് എംജെ ദക്ഷിണകൊറിയയിലേക്ക് പോകും. 85 പ്ലസ് വിഭാഗത്തിൽ 200 മീറ്റർ, 80 മീറ്റർ ഹർഡിൽസ്‌, ലോങ് ജംപ്, 200 മീറ്റർ ഓട്ടം എന്നിവയിലാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ ടീമിന്റെ റിലേയിലും പങ്കെടുക്കാൻ സാധ്യതയുണ്ട്‌. റിലേ ടീമംഗങ്ങളെ നിശ്ചയിക്കുന്നത് മത്സരക്കളത്തിൽ വച്ചാണ്. ​


ദിവസേന രാവിലെ നാലുമുതൽ ഒലിയപ്പുറം മണിമലക്കുന്ന് ഗവ. കോളേജ് മൈതാനിയിൽ മൂന്നുമണിക്കൂർ പരിശീലനമുണ്ട്. ഹർഡിലുകൾ മൈതാനത്ത് ക്രമീകരിച്ച് ഓട്ടപരിശീലനം നടiiത്തുന്നതും എം ജെ തനിച്ചാണ്. ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രേലിയ, ഫിൻലാൻഡ്, അമേരിക്ക എന്നിവിടങ്ങളിലെ ലോക മീറ്റുകളിൽ പങ്കെടുത്ത് മെഡലുകളും സ്ഥാനങ്ങളും എം ജെ കരസ്ഥമാക്കിയിട്ടുണ്ട്. ഇക്കുറി 105 രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കുന്നു.


ലോകമീറ്റിനുള്ള പ്രത്യേകപരിശീലനം എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും പൂർത്തിയാക്കി. കഴിഞ്ഞ ആറ്‌ ഏഷ്യൻ മീറ്റുകളിലും തിളങ്ങിയ എംജെ നിരവധി മെഡലുകളുമായാണ് മടങ്ങിയത്. തിരുമാറാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ എംജെയ്ക്ക് യാത്രയയപ്പ് നൽകി. പ്രസിഡന്റ്‌ ജോൺസൺ വർഗീസ് പൊന്നാടയണിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home