ad
Deshabhimani

പിക്കപ്പ് വാൻ പിടികൂടി

അടച്ച റെയിൽവേ ഗേറ്റ് 
വാഹനം ഇടിച്ചുതകർത്തു

​രാമപുരം ക്ഷേത്രത്തിന് കിഴക്കുവശമുള്ള റെയിൽവേ ലെവൽക്രോസ് ബാരിയർ വാഹനം ഇടിച്ചുതകർത്ത നിലയിൽ

​രാമപുരം ക്ഷേത്രത്തിന് കിഴക്കുവശമുള്ള റെയിൽവേ ലെവൽക്രോസ് ബാരിയർ വാഹനം ഇടിച്ചുതകർത്ത നിലയിൽ

വെബ് ഡെസ്ക്

Published on Sep 21, 2026, 12:47 AM | 1 min read

കായംകുളം ​

രാമപുരം ദേവീക്ഷേത്രത്തിന് കിഴക്കുവശമുള്ള റെയിൽവേ ലെവൽക്രോസ് (ഗേറ്റ് നമ്പർ 137) വാഹനം ഇടിച്ചുതകർത്തു. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഇടിച്ച ശേഷം നിർത്താതെപോയ പിക്കപ്പ് വാൻ പിന്നീട് റെയിൽവേ പൊലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുത്തു. ട്രെയിൻ കടന്നുപോകുന്നതിനായി ഗേറ്റ് കീപ്പർ ബാരിയർ താഴ്ത്തിക്കൊണ്ടിരിക്കെയാണ് അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണംവിട്ട് ബാരിയറിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഗേറ്റിന്റെ ബൂം പൂർണമായി ഒടിഞ്ഞുതൂങ്ങി റോഡിൽ വീണു. റെയിൽവേ ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് വാഹനം കണ്ടെത്തിയത്. ഗേറ്റ് തകർന്നതിനാൽ ലെവൽക്രോസ് വഴിയുള്ള റോഡ് ഗതാഗതം താൽക്കാലികമായി നിർത്തി. റെയിൽവേ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. റെയിൽവേ പൊതുമുതൽ നശിപ്പിച്ചതിനും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും ഡ്രൈവർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home