ad
Deshabhimani

വാഹനാപകടം: 
പരിശോധന നടത്തി

vehicle department

ചാരുംമൂട് കെ പി റോഡിൽ മാവേലിക്കര ജോയിന്റ് ആർടിഒ എം ജി മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന

വെബ് ഡെസ്ക്

Published on Oct 29, 2025, 12:03 AM | 1 min read

ചാരുംമൂട്

വർധിക്കുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ മാവേലിക്കര ജോയിന്റ്‌ ആർടിഒ എം ജി മനോജിന്റെ നേതൃത്വത്തിൽ കെ പി റോഡിലും കായംകുളം തിരുവല്ല സംസ്ഥാനപാതയിലും കർശന പരിശോധന. അൻപതോളം സ്വകാര്യ വാഹനങ്ങൾ പരിശോധിച്ചു. ലൈസൻസ് ഇല്ലാത്ത കണ്ടക്ടർമാരെ പിടികൂടി. സമയക്രമം പാലിക്കാതിരിക്കൽ, ഉയർന്ന തീവ്രതയുള്ള ഹോണുകൾ, നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ ബസ്സുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യൽ തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയ 15 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു.തുടർന്നും പരിശോധന കൾശനമാക്കുമെന്ന്‌ ജോയിന്റ്‌ ആർടിഒ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home