ശ്രീകൃഷ്‌ണജയന്തി ആഘോഷിച്ചു

പുതിയവിള ശ്രീ വടക്കൻ കോയിക്കൽ ദേവീക്ഷേത്രത്തിൽ അഷ്‌ടമിരോഹിണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഉറിയടി
കാർത്തികപ്പള്ളി
ഏവൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് ഏവൂർ തെക്ക്, വടക്ക്, വടക്ക് പടിഞ്ഞാറ് കരകളുടെ നേതൃത്വത്തിൽ ഉറിയടി ഉത്സവം നടന്നു. ഏവൂർ തെക്ക് കരക്കാർ പുത്തൻകുളങ്ങര ജങ്‌ഷനിൽനിന്നും വടക്ക് കരക്കാർ പഞ്ചവടി ജങ്‌ഷനിൽനിന്നും വടക്ക് പടിഞ്ഞാറ് കരക്കാർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽനിന്നും രാവിലെ ഉറിയടി ഘോഷയാത്രകൾ ആരംഭിച്ചു. തുടർന്ന് വിവിധ കരകളിലെ വഴിപാട് ഉറികൾ അടിച്ച് നിരവധി കലാരൂപങ്ങളുടെ അകമ്പടിയോടെ സന്ധ്യയോടെ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ എത്തി. തുടർന്ന് വർണവൈവിധ്യം നിറഞ്ഞ ഉറികൾ ഉടച്ചു. പുതിയവിള വടക്കൻകോയിക്കൽ ക്ഷേത്രത്തിലും ഉറിയടി ഉത്സവത്തിൽ നിരവധി പേർ പങ്കെടുത്തു. കായംകുളം ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ വർണാഭമായ ഘോഷയാത്രയും ഉറിയടിയും നടന്നു. ഘോഷയാത്രയുടെ ഭാഗമായി ദേശത്തിനകം, പുള്ളിക്കണക്ക്, മണ്ണത് പനയന്നാർക്കാവ് എന്നീ സ്ഥലങ്ങളിലെ ഘോഷയാത്രകൾ നാനാശേരിൽ ക്ഷേത്രത്തിൽ സംഗമിച്ചു. തിരുവോണം ജങ്‌ഷൻ വഴി മേനാത്തേരിൽ കൊച്ചാലുംമൂട് വഴി പുള്ളിക്കണക്ക് അഴകിയകാവ് ദേവീക്ഷേത്രത്തിലെത്തി.








0 comments