ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനം 18,19,20 തീയതികളിൽ

a
വെബ് ഡെസ്ക്

Published on Sep 05, 2026, 12:05 AM | 1 min read

മഞ്ചേരി

സിഐടിയു ജില്ലാ സമ്മേളനം 18,19,20 തീയതികളിൽ മഞ്ചേരി ജോർജ് കെ ആന്റണി നഗറിൽ (ജയശ്രീ ഓഡിറ്റോറിയം) നടക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. 20ന് പതിനായിരം തൊഴിലാളികൾ അണിനിരക്കുന്ന റാലിയും പൊതുയോഗവും നടക്കും. ആനത്തലവട്ടം ആനന്ദൻ ന​ഗറിൽ (ബസ് സ്റ്റാൻഡ് പരിസരം) അഖിലേന്ത്യ പ്രസിഡന്റ് സുധീപ് ദത്ത ഉദ്ഘാടനംചെയ്യും. സൗഹാർദ പ്രതിനിധികളടക്കം 500 പേർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പ്രചാരണ ബോർഡുകളും പോസ്‌റ്ററുകളും നാടാകെ നിറഞ്ഞു. ഞായറാഴ്ച്ച മുതൽ അനുബന്ധ പരിപാടികൾ ആരംഭിക്കും.

​അനുബന്ധ പരിപാടികൾ

ആറിന്‌ വർണമേള: വിദ്യാഥികൾക്ക് ചിത്രരചന, പെയിന്റിങ്‌ മത്സരങ്ങൾ (ജിയുപി സ്കൂൾ ചുള്ളക്കാട്). തൊഴിലാളികൾക്കുള്ള രചന മത്സരങ്ങളും നടക്കും.

12ന് പതാക ദിനമായി ആചരിക്കും. 14ന് മെഗാ മെഡിക്കൽ ക്യാമ്പും ജനകീയ ആരോഗ്യ സംരക്ഷണ സദസ്സും സെയ്താലിക്കുട്ടി സ്ക്വയർ (സെൻട്രൽ ജങ്ഷൻ). 15ന് "മലബാർ കലാപം ഏറനാട്ടിലെ കർഷക തൊഴിലാളി മുന്നേറ്റവും' വിഷയത്തിൽ സെമിനാർ. സ്‌കീം വർക്കേഴ്‌സ് അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. സെയ്താലിക്കുട്ടി സ്ക്വയർ (സെൻട്രൽ ജങ്ഷൻ).

16ന് തെരുവരങ്ങ്: സാമ്രാജ്യത്വ വിരുദ്ധ പോസ്റ്റർ രചന, കാവ്യ സദസ്സ്, ഗാന സന്ധ്യ. സെയ്താലിക്കുട്ടിസ്ക്വയർ (സെൻട്രൽ ജങ്‌ഷൻ).

17ന് സംയുക്ത ട്രേഡ് യൂണിയൻ സെമിനാർ: -തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ–സെയ്താലിക്കുട്ടി സ്ക്വയർ (സെൻട്രൽ ജങ്‌ഷൻ).

18ന് പതാക, കൊടിമര, ദീപശിഖ ജാഥകൾ ന​ഗരത്തിൽ സം​ഗമിക്കും. വിപ്ലവ ഗാനമേളയും അരങ്ങേറും– സെയ്താലിക്കുട്ടി (സെൻട്രൽ ജങ്‌ഷൻ).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home