സി പി മോഹനചന്ദ്രനെ അനുസ്‌മരിച്ചു

സി പി മോഹനചന്ദ്രൻ അനുസ്‌മരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ലീല അഭിലാഷ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം മാവേലിക്കര ടൗൺ ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സി പി മോഹനചന്ദ്രന്റെ 11–ാം ചരമവാർഷികം മാവേലിക്കരയിൽ ആചരിച്ചു. സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കും പതാക ഉയർത്തലിനും ശേഷം, അനുസ്‌മരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ലീല അഭിലാഷ് ഉദ്ഘാടനംചെയ്‌തു. ഡി തുളസീദാസ് അധ്യക്ഷനായി. എം എസ് അരുൺകുമാർ എംഎൽഎ, കെ അജയൻ, അനിൽകുമാർ, ശ്രീലേഖ ശാന്തകുമാർ, ടി അജികുമാർ, കെ ആർ വിജയൻ, രാജ്മോഹൻ, തോമസുകുട്ടി എന്നിവർ സംസാരിച്ചു.








0 comments