കിഴങ്ങുവർഗ വിത്തിനങ്ങൾ വിതരണംചെയ്തു

മുഹമ്മ
പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി കൃഷിഭവൻതലത്തിൽ നടപ്പിലാക്കുന്ന കിഴങ്ങുവർഗ കൃഷി പ്രോത്സാഹന പദ്ധതി പഞ്ചായത്ത് വൈസ-്പ്രസിഡന്റ് പി എൻ നസീമ ഉദ്ഘാടനംചെയ-്തു. സ്ഥിരംസമിതി അധ്യക്ഷൻ എൻ ആർ മോഹിത് അധ്യക്ഷനായി. കർഷകനായ ജവഹറിന് ചേന, ചേമ്പ് എന്നിവയുടെ വിത്തും ജൈവവളവും നൽകിയാണ് വിതരണം ആരംഭിച്ചത്. 540 ഗുണഭോക്താക്കൾക്ക് വിത്തിനും വളത്തിനുമായി 35,4000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സ്ഥിരംസമിതി അധ്യക്ഷൻ എൻ ബാബു, പഞ്ചായത്തംഗങ്ങളായ ബീന അനിൽകുമാർ, ടി കുഞ്ഞുമോൻ, കൃഷി ഓഫീസർ പി എം കൃഷ-്ണ, കൃഷി അസിസ്റ്റന്റ് ഗിരീഷ് എന്നിവർ സംസാരിച്ചു.









0 comments