വയലാർ കാവ്യോത്സവം സർഗസംഗീതം

ആലപ്പുഴ
ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്‌എസ് യൂണിറ്റും സഞ്ജീവനം സാംസ്‌കാരികസമിതിയും ചേർന്ന് ‘വയലാർ കാവ്യോത്സവം സർഗസംഗീതം’ എന്ന പരിപാടി സംഘടിപ്പിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പ്രിൻസിപ്പൽ ഇൻചാർജ് ഗീതാകുമാരി അധ്യക്ഷയായി. അഡ്വൈസറി ബോർഡ് അംഗം ജിഎസ്ടി ജില്ലാ മാനേജർ ബി മുഹമ്മദ് ഫൈസൽ, സാക്ഷരതാമിഷൻ ജില്ലാ കോ– ഓർഡിനേറ്റർ കെ വി രതീഷ്, എസ്എസ്‌കെ പ്രോജക്‌ട് ഓഫീസർ സുനിൽ മർക്കോസ്, പ്രഥമാധ്യാപിക ജാൻസി ബിയാട്രിസ്, എൻഎസ്എസ് കോ– ഓർഡിനേറ്റർ എസ് രാജലക്ഷ്‌മി, ലീഡർ ദിയ എസ് പ്രശാന്ത് എന്നിവർ സംസാരിച്ചു. ഗാനാലാപനവും സർഗസംഗീതം കവിതയുടെ നൃത്താവിഷ്‌കാരവും അരങ്ങേറി.









0 comments