വയലാർ സ്‌മൃതിയുണർത്തി സാഹിത്യക്യാമ്പ്

ഒ എസ് സഞ്ജീവ് സ്‌മാരക സഞ്ജീവനം സാംസ്‌കാരിക സമിതി വയലാർ രാഘവപ്പറമ്പിൽ സംഘടിപ്പിച്ച സാഹിത്യക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ്-്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
വയലാർ രാമവർമയുടെ 50–-ാം ചരമവാർഷികത്തിന്റെ ഭാഗമായി ഒ എസ് സഞ്ജീവ് സ്‌മാരക സഞ്ജീവനം സാംസ്‌കാരികസമിതി സാഹിത്യക്യാമ്പ് സംഘടിപ്പിച്ചു. വയലാർ രാഘവപ്പറമ്പിൽ ജില്ലാ പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനംചെയ്‌തു. സാംസ്‌കാരിക സമിതി അധ്യക്ഷ സുഷമ വിനോദ് അധ്യക്ഷയായി. "വയലാർ; കാവ്യലോകം' എന്നവിഷയത്തിൽ ആലപ്പുഴ എസ്ഡി കോളേജ് മലയാള വിഭാഗം അസി. പ്രൊഫ. ദേവി കെ വർമയും "വയലാർ; ഗാനലോകം സിനിമയും നാടകവും' എന്നവിഷയം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ-്‌പ്രസിഡന്റ് സി കെ സുധാകരപ്പണിക്കരും അവതരിപ്പിച്ചു. ജനറൽ കൺവീനർ ആർ ലിനിമോൾ സ്വാഗതവും ട്രഷറർ സുജീവ് സുരേന്ദ്രൻ നന്ദിയുംപറഞ്ഞു. ചേർത്തല എസ്എൻ കോളേജ് മലയാള വിഭാഗം മേധാവി ടി ആർ രതീഷ് "വയലാർ കാവ്യോത്സവത്തിന്റെ ആസൂത്രണം' എന്ന സെഷൻ നയിച്ചു. സമിതി നേതൃത്വത്തിൽ 50 സ്ഥലങ്ങളിൽ കാവ്യോത്സവം ഒരുക്കും. ആദ്യത്തെ കാവ്യോത്സവം കവി സി എസ് രാജേഷ് ഉദ്ഘാടനംചെയ്‌തു. ഷാജി മഞ്ജരി അധ്യക്ഷനായി. ജെ സി ജ്യോതിക്കുട്ടൻ, ഡോ. കെ എൽ വിനിത, സോണി സീതാറാം, നിഷ സുബ്രഹ്മണ്യൻ, ആർ സബീഷ് മണവേലി, സുജീവ് സുരേന്ദ്രൻ, സി നീരജ എന്നിവരും ക്യാമ്പ് അംഗങ്ങളും കവിത അവതരിപ്പിച്ചു. ദീപു കാട്ടൂർ, രാജീവ് മുരളി, കെ വി രതീഷ് എന്നിവർ സംസാരിച്ചു.









0 comments