Deshabhimani

കരനെൽകൃഷി കൊയ്‌ത്തുത്സവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2026, 12:33 AM | 1 min read

കായംകുളം

കണ്ടല്ലൂർ കൃഷിഭവന്‍ കരനെൽകൃഷി കൊയ്ത്തുത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ഷൈനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റീന ഉദയൻ അധ്യക്ഷയായി. കണ്ടല്ലൂർ കൃഷി ഓഫീസർ സുകന്യ എസ് ധരൻ, പഞ്ചായത്തംഗങ്ങളായ കെ സുരേന്ദ്രബാബു, എസ് രാജേഷ്, ടി ബിന്ദു, വി അശ്വതി, പൊന്നി സുരേഷ്, രാഹുൽ കവിരാജ്, സിഡിഎസ് ചെയർപേഴ്സൺ രേഷ്മ ഗിരീഷ് എന്നിവർ സംസാരിച്ചു. കണ്ടല്ലൂർ വടക്ക് വരംപത്ത് ദേവീക്ഷേത്രത്തിന് വടക്കുവശം ഒറ്റത്തെങ്ങിൽ എം പുഷ്കരന്റെ അര ഏക്കർ സ്ഥലത്ത് ഉമ നെൽവിത്ത് ഉപയോഗിച്ചാണ്‌ നെൽകൃഷിയിറക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home