Deshabhimani

മണലെടുപ്പ്​​ കരയിൽനിന്ന്​ 100 മീറ്റർ മാത്രം അകലെ

മാനദണ്ഡങ്ങൾ മണലിൽ പൂഴ്​ത്തി അശാസ്​ത്രീയ ഖനനം

മണൽഖനനം

വേമ്പനാട്ട് കായലിലെ അശാസ്​ത്രീയ മണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ വള്ളങ്ങളിലെത്തി പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 04, 2025, 01:28 AM | 2 min read

മാരാരിക്കുളം

വേമ്പനാട്ട് കായലിലെ അശാസ്​ത്രീയ മണൽഖനനത്തിനെതിരെ സമരവുമായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു. ദേശീയപാതാ നിർമാണത്തിന്​ സർക്കാരിന്റെ മാനദണ്ഡങ്ങൾ ലംഘിച്ച് മണലെടുക്കുന്നതിനെതിരെയാണ് ഉൾനാടൻ മത്സ്യത്തൊഴിലാളി യൂണിയൻ മുഹമ്മ ഏരിയ കമ്മിറ്റി സൂചനാസമരം സംഘടിപ്പിച്ചത്. ആര്യാട് ചെമ്പന്തറയ്​ക്ക്​ സമീപം ഡ്രഡ്​ജിങ് സ്ഥലത്ത് തൊഴിലാളികൾ വള്ളങ്ങളിലെത്തി​ പ്രതിഷേധിച്ചു. വേമ്പനാട്ട് കായലിന്റെ ആവാസവ്യവസ്ഥ സംരക്ഷിച്ചും കരയിൽനിന്ന്​ 440 മീറ്റർ കായലിലോട്ട് മാറി ദേശീയ ജലപാതയോട് ചേർന്ന് ഏഴടി വീതിയിൽ ഒരുലക്ഷം മെട്രിക് ടൺ മണലെടുക്കാനാണ് സ്വകാര്യ ഏജൻസിക്ക് സർക്കാർ അനുമതി. എന്നാൽ കരയിൽനിന്ന്​ 100 മീറ്റർ മാത്രം അകലെയാണ് ഡ്രഡ്​ജിങ്. ഒരുദിവസം ലോറിയിൽ 150 ലോഡ് മണലാണ് കൊണ്ടുപോകുന്നത്. വേമ്പനാട്ട് കായലിന്റെ ആഴംകൂട്ടണമെന്നും വെള്ളപ്പൊക്കം തടയണമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. ദേശീയ ജലപാതയ്​ക്ക്​ പടിഞ്ഞാറുവശം നാല്​ മീറ്ററും കിഴക്കുവശം അഞ്ച്​ മീറ്ററും ആക്കി ശാസ്​ത്രീയമായി ആഴം വർധിപ്പിക്കണം. നിലവിൽ ദേശീയ ജലപാതയ്​ക്ക്​ കുഴിച്ചിരിക്കുന്നതിനേക്കാൾ വലിയ ആഴത്തിലാണ് ഡ്രഡ്​ജിങ്. ഒരു പ്രദേശത്തെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന മണൽഖനനം നിയന്ത്രിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നഷ്​ടപരിഹാരം നൽകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ എൻ ബാഹുലേയൻ ഉദ്ഘാടനംചെയ്‌തു. ഏരിയ ആക്​ടിങ് പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എം ഷാനവാസ്, ജില്ലാ കമ്മിറ്റി അംഗം പി കെ സുരേന്ദ്രൻ, യൂണിയൻ ഏരിയ, മേഖല നേതാക്കളായ എം രാജേഷ്, രാമചന്ദ്രൻ, എം ആർ രാജു, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ഉയരുന്നു ഭീഷണി, അപകടം മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ മീനും കറുത്തകക്കയും ലഭിക്കുന്ന ഈ പ്രദേശത്താണ് ഹൈപവറിന്റെ പടുകൂറ്റൻ ഡ്രഡ്​ജർ ഉപയോഗിച്ച് 12 മീറ്റർ താഴ്​ചയിൽ മണലെടുക്കുന്നത്. പുന്നമട കായൽ മത്സ്യത്തൊഴിലാളികളുടെ ചാകര പ്രദേശമാണ്. ഡ്രഡ്​ജിങ്ങിലൂടെ കറുത്തകക്ക ഇല്ലാതായെന്ന്​ മാത്രമല്ല സീസണിലെ മീൻപിടിത്തവും അന്യമായി. കാറ്റിലും മഴയിലുംപെട്ട് കരയിലേക്ക് എത്താൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് അപകടം സംഭവിക്കുന്നതരത്തിൽ വലിയകുഴികളും രൂപപ്പെട്ടു. വെള്ളമണൽ ഊറ്റിയെടുക്കുകയും ചെളിയും പ്ലാസ്​റ്റിക് മാലിന്യങ്ങളും കായലിൽത്തന്നെ ഇടുകയുമാണ്. ഡ്രഡ്​ജിങ് നടക്കുന്ന പ്രദേശത്തുനിന്ന്​ ആറ്​ കിലോമീറ്റർ ചുറ്റളവിൽ വ്യാപകമായി ചെളിവെള്ളം വരുന്നതിലൂടെ കക്കവാപൊട്ടുകയും മീൻ ചത്തുപോകുകയുംചെയ്യുന്നു. ഒന്നര മാസമായി മത്സ്യത്തൊഴിലാളികൾക്ക് മീൻ കിട്ടുന്നില്ല. മണൽ ഊറ്റുന്നതുമൂലം തീരദേശത്ത് ലൈഫിൽ നിർമിച്ച പുതിയ വീടുകൾക്ക് വലിയ വിള്ളലുകൾ ഉണ്ടാകുന്നു​. ഡ്രഡ്​ജറിന്റെ കുഴലുകൾ വലിയ ആഴത്തിൽചെന്ന് കരഭാഗത്തെ മണൽവരെ വലിച്ചെടുക്കുകയാണ്​.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home