ad
Deshabhimani

എയിംസില്ല ഒന്നും കിട്ടിയില്ല

Budget
avatar
സ്വന്തം ലേഖകൻ

Published on Feb 02, 2026, 12:52 AM | 1 min read

ആലപ്പുഴ

""കേരളത്തിൽ ഉറപ്പായും എയിംസ്‌ വന്നിരിക്കും....ആലപ്പുഴയിലല്ലെങ്കിൽ തൃശൂരിലായിരിക്കും...ആലപ്പുഴയിലാണ്‌ യോഗ്യമായി വരേണ്ടതെന്ന്‌ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്‌...എയിംസ്‌ കൊണ്ടുവന്ന്‌ ആലപ്പുഴയെ കരകയറ്റും, എയിംസ്‌ വരികയാണെങ്കിൽ അത്‌ ആലപ്പുഴയിൽ മാത്രമായിരിക്കും''– കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപി സിനിമാസ്‌റ്റൈലിൽ പലതവണയാണ്‌ എയിംസിനെക്കുറിച്ച്‌ പറഞ്ഞത്‌. ആലപ്പുഴയിലെന്നല്ല കേരളത്തിലെവിടെയും ഇ‍ൗ ബജറ്റിലും എയിംസ്‌ പ്രഖ്യാപിച്ചില്ല. മാത്രമല്ല ജില്ലയിലെ ജനങ്ങൾ പ്രതീക്ഷയോടെ കണ്ട ഒരു പദ്ധതിയും പ്രഖ്യാപിക്കാത്ത ബജറ്റാണ്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്. ജില്ലയക്ക്‌ കടുത്ത അവഗണനയും നിരാശയും മാത്രം സമ്മാനിക്കുന്നതായി ബജറ്റ്‌ മാറി. അധികാരത്തിലെത്തി കാലങ്ങൾ കഴിഞ്ഞിട്ടും മലയാളികളോട്‌ ബിജെപിക്കും എൻഡിഎ സർക്കാരിനുമുള്ള വിരോധവും അവഗണനയും ഇന്നും തീർന്നിട്ടില്ലാ എന്നതിന്റെ നേർസാക്ഷ്യമായി കേന്ദ്രബജറ്റ്‌.

ധാരാളമുണ്ട്‌ 
അവഗണന

റെയിൽവേ വികസനം, കുട്ടനാട് പാക്കേജ് തുടങ്ങിയ പ്രധാനമായ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. എല്ലാ വർഷവും പക്ഷിപ്പനിയുണ്ടാകുന്ന സാഹചര്യത്തിൽ, ജില്ലയിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട് ലാബ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ഇതോടെ മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾക്കായി കേന്ദ്രസഹായം പ്രതീക്ഷിച്ചുള്ള ജില്ലയുടെ കാത്തിരിപ്പ് ഇനിയും തുടരുമെന്നുറപ്പായി. യുഎൻ പൈതൃകപട്ടികയിലുള്ള കുട്ടനാടിന്റെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കാത്തത് കർഷകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. നെൽക്കർഷകരുടെ സംരക്ഷണത്തിനോ പ്രളയ പ്രതിരോധത്തിനോ അനുകൂലമായ ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കു​ട്ട​നാ​ട്​ ര​ണ്ടാം​പാ​ക്കേ​ജി​ന്​​ സ​ഹാ​യ​ക​ര​മാ​കു​ന്ന പ​ദ്ധ​തി​ക​ൾ പ്രഖ്യാപിച്ചില്ല. ശബരിമല തീർഥാടകർ പ്രതീക്ഷയോടെ കാത്തിരുന്ന ചെങ്ങന്നൂർ–-പമ്പ അതിവേഗ റെയിൽപ്പാതയെ ഇത്തവണയും തഴഞ്ഞു. ചെങ്ങന്നൂർ സ്‌റ്റേഷൻ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള വികസനപദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചില്ല. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട ഹരിപ്പാട് റെയിൽവേ സ്‌റ്റേഷന്റെ വികസനം ഇതോടെ അടഞ്ഞ അധ്യായമായി. കൂടുതൽ ട്രെയിൻ സർവീസുകൾ വേണമെന്ന ആവശ്യവും കേന്ദ്രം ചെവിക്കൊണ്ടില്ല. ജില്ലയുടെ വ്യവസായ സ്വപ്‌നങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് ഓട്ടോകാസ്‌റ്റിനോടുള്ള അവഗണന. റെയിൽവേയുടെ പ്രധാന യന്ത്രഭാഗങ്ങൾ നിർമിക്കുന്ന ചേർത്തല ഓട്ടോകാസ്‌റ്റിന്റെ വളർച്ചയ്‌ക്ക്‌ സഹായകമായ ഇടപെടലുകൾ ഉണ്ടായില്ല. 10 വർഷമായി അടഞ്ഞുകിടക്കുന്ന കായംകുളം താപവൈദ്യുതി നിലയം പുനരാരംഭിക്കാനുള്ള എൽഎൻജി പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home