ശൂരനാട് സമര സ്‌മാരകത്തിന് കല്ലിട്ടു
യുഡിഎഫ് സർക്കാർ ക്ഷേമപദ്ധതികൾ ഇല്ലാതാക്കുന്നു: ഐസക്

സിപിഐ എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസായ ശൂരനാട് സമര സ്മാരകത്തിന്റെ നിർമാണം ഉദ്ഘാടനംചെയ്ത് കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് സംസാരിക്കുന്നു
ചാരുംമൂട്
എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കിയ വികസന, ക്ഷേമ പ്രവർത്തനങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തി നൽകുമെന്ന് വാഗ്‌ദാനം നൽകി അധികാരത്തിൽ വന്ന യുഡിഎഫ് ക്ഷേമപെൻഷൻ ഇല്ലാതാക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന 2000 രൂപയിൽ 100 രൂപ മാത്രമാണ് യുഡിഎഫ് സംഭാവന ബാക്കി തുക എൽഡിഎഫ് സർക്കാരുകൾ വർധിപ്പിച്ച് നൽകിയതാണ്. ആധുനിക കേരളചരിത്രത്തിലെ ചുവന്ന ഏടായ ശൂരനാട് വിപ്ലവ പോരാട്ടത്തിന്റെ സ്‌മരണയ്‌ക്കായി നിർമിക്കുന്ന സിപിഐ എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസായ ശൂരനാട് സമര സ്മാരകത്തിന്റെ നിർമാണം ഉദ്ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമാണ കമ്മിറ്റി ചെയർമാൻ എൻ മോഹൻകുമാർ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. സി എസ് സുജാത, കെ രാഘവൻ, എൻ എസ് സലിംകുമാർ, ജി രാജമ്മ, ബി ബിനു, എം എസ് അരുൺകുമാർ എംഎൽഎ, വി കെ അജിത്, ജെ രവീന്ദ്രനാഥ്, വി കെ അനിൽ, കെ വി അഭിലാഷ്, കെ ആർ രാമചന്ദ്രൻ, എസ് രാമകൃഷ്‌ണൻ, ഗീത മധു എന്നിവർ സംസാരിച്ചു. ഗായകരായ നിഹാര, ശ്രീനവ് എന്നിവരെ തോമസ് ഐസക് അനുമോദിച്ചു.










0 comments