ad
Deshabhimani

നഗരസഭ സ്ഥാപിച്ച ട്വിൻ ബിന്നുകൾ നോക്കുകുത്തി

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ മുന്നിൽ സ്ഥാപിച്ച ട്വിൻ ബിന്നിൽ 
മാലിന്യം നിറഞ്ഞുകവിഞ്ഞ നിലയിൽ

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ മുന്നിൽ സ്ഥാപിച്ച ട്വിൻ ബിന്നിൽ 
മാലിന്യം നിറഞ്ഞുകവിഞ്ഞ നിലയിൽ

വെബ് ഡെസ്ക്

Published on Jul 01, 2026, 01:39 AM | 1 min read

ചെങ്ങന്നൂർ

ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച്‌ നീക്കം ചെയ്യുന്നതിന് നഗരസഭ നേതൃത്വത്തിൽ ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ട്വിൻ ബിന്നുകൾ നോക്കു കുത്തി. നഗരസഭയിലെ ആരോഗ്യ വിഭാഗം മാലിന്യങ്ങൾ കൃത്യസമയത്ത് നീക്കാത്തതിനാൽ നിറഞ്ഞു കവിഞ്ഞു . പകർച്ചവ്യാധികൾ വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ ജില്ല ആശുപത്രിയുടെ മുൻവശത്ത് ന്ഥാപിച്ച ബിന്നിൽ ആശുപത്രിയിൽ ഉപയോഗിച്ച മാസ്കുകൾ നിറഞ്ഞ് റോഡിൽ ചിതറി കിടക്കുന്ന സ്ഥിതിയിലാണ്. റോഡരുകിൽ മാസ്കുകൾ അലക്ഷ്യമായി ഉപേക്ഷിച്ചിട്ടുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home