ടിടിഐ–പിപിടിഐ കലോത്സവം
ആലപ്പുഴ ഗവ. ടിടിഐ ഓവറോൾ ചാമ്പ്യൻമാർ

റവന്യു ജില്ലാ ടിടിഐ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ആലപ്പുഴ ഗവ. ടിടിഐ ടീം അധ്യാപകരോടൊപ്പം
ആലപ്പുഴ '
റവന്യു ജില്ലാ ടിടിഐ– പിപിടിഐ കലോത്സവത്തിൽ 40 പോയിന്റോടെ ആലപ്പുഴ ഗവ. ടിടിഐ ടീം ഓവറോൾ ചാമ്പ്യൻമാരായി. മാപ്പിളപ്പാട്ട്, ലളിതഗാനം എന്നിവയിൽ ദേവിലാൽ ഒന്നാംസ്ഥാനവും പദ്യംചൊല്ലലിൽ രണ്ടാംസ്ഥാനവും നേടി. അജീന രാജേഷ് പ്രസംഗത്തിൽ ഒന്നാംസ്ഥാനവും പ്രബന്ധ രചനയിൽ മൂന്നാംസ്ഥാനവും നേടി. അനീഷ ബിനീഷ് കുമാർ ചിത്രരചനയിൽ രണ്ടാംസ്ഥാനവും ടോജി പെൻസിൽ ഡ്രോയിങ്ങിൽ രണ്ടാംസ്ഥാനവും ആൻ മേരിയും സംഘവും സംഘഗാനത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.










0 comments