ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ
ബോട്ടുകൾ തീരത്തേക്ക്

ആലപ്പുഴ
ട്രോളിങ് നിരോധനം തിങ്കൾ അർധരാത്രിമുതൽ പ്രാബല്യത്തിൽ. ജൂലൈ 31വരെ കേരളത്തിന്റെ തീരത്ത് യന്ത്രവൽകൃത യാനങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിന് നിരോധനം. ബോട്ടുകൾ തീരത്തേക്ക് മടങ്ങിത്തുടങ്ങി. തിങ്കൾ രാത്രി 11 ഓടെ മുഴുവൻ ബോട്ടുകളും തീരംതൊടും. 12 ഓടെ അഴീക്കൽ ഹാർബർ ചങ്ങലയ്‌ക്ക് അടയ്‌ക്കും. ഫിഷ് ലാൻഡിങ് സെന്ററുകളിലും മത്സ്യഗ്രാമങ്ങളിലും ട്രോളിങ് നിരോധന മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി മീൻപിടിക്കുന്നതിനും സജ്ജീകരണങ്ങൾ പൂർത്തിയാക്കി. വടക്ക് ചെല്ലാനത്തും തെക്ക് അഴീക്കലും രണ്ട് രക്ഷാബോട്ടുകളും തോട്ടപ്പള്ളി, ചെത്തി മേഖലകളിൽ രണ്ട് ഔട്ട് ബോർഡ് വള്ളങ്ങളും സേവനത്തിനുണ്ടാകും. തോട്ടപ്പള്ളി ഫിഷറീസ് സ്‌റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഏകോപനം നടത്തും. നിരോധന കാലത്ത് തൊഴിൽ നഷ്‌ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ വിതരണംചെയ്യുന്നതിന് തീരദേശ ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയായി. ജില്ലയിൽ മത്സ്യബന്ധന, അനുബന്ധ മേഖലയിലെ 8000 തൊഴിലാളികൾക്കാണ് സഹായമെത്തുക.








0 comments