വി എസിന് സ്മരണാഞ്ജലി

സിപിഐ എം പള്ളിപ്പുറം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അനുസ്മരണം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
സിപിഐ എം പള്ളിപ്പുറം സൗത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വി എസ് അനുസ്മരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി ആർ റോയി അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്, ദിനിൽ(സിപിഐ), പി ടി രാധാകൃഷ്ണൻ(കോൺഗ്രസ്), കെ വി ഉദയഭാനു(സിപിഐ എംഎൽ), അപ്പുക്കുട്ടൻനായർ(കോൺഗ്രസ്), പി ആർ ഹരിക്കുട്ടൻ, ഡി വി വിമൽദേവ് എന്നിവർ സംസാരിച്ചു.








0 comments