വി ഡി പൗലോസിന് സ്‌മരണാഞ്‌ജലി

വി ഡി പൗലോസ് അനുസ്‌മരണ സമ്മേളനം ഏരിയ സെക്രട്ടറി ബി വിനോദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
സിപിഐ എം എക്‌സ്-റേ ലോക്കലിൽ ഇ എം എസ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വി ഡി പൗലോസ് അനുസ്‌മരണ സമ്മേളനം ഏരിയ സെക്രട്ടറി ബി വിനോദ് ഉദ്‌ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷൻ എസ് സോബിൻ കുട്ടികൾക്ക് പഠനോപകരണം വിതരണംചെയ്‌തു.
ഉന്നതവിജയം നേടിയ കുട്ടികളെ ഏരിയ കമ്മിറ്റിയംഗം കെ പി പ്രതാപൻ അനുമോദിച്ചു. പി ടി സതീശൻ അധ്യക്ഷനായി. സി വേണുക്കുട്ടൻ, എം പി മനോജ്, ജി സതീഷ്‌കുമാർ, ടി ജി സുരേഷ് എന്നിവർ സംസാരിച്ചു.











0 comments