രാജേട്ടന് ജന്മനാടിന്റെ സ്മരണാഞ്ജലി

ചേർത്തല രാജൻ പി ദേവ് കൾച്ചറൽ ഫോറം നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം നാടക സംവിധായകൻ സതീഷ് സംഗമിത്ര ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
നടൻ രാജൻ പി ദേവിന്റെ 16–ാം ചരമവാർഷികം ചൊവ്വാഴ്ച ആചരിച്ചു. രാജൻ പി ദേവ് കൾച്ചറൽ ഫോറം നേതൃത്വ ത്തിൽ എൻഎസ്എസ് യൂണിയൻ ഹാളിൽ നാടക സംവിധായകനും നടനുമായ സതീഷ് സംഗമിത്ര അനുസ്മരണയോഗം ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷയായി. ഗാനരചയിതാവ് വയലാർ ശരച്ചന്ദ്രവർമ മുഖ്യപ്രഭാഷണം നടത്തി. പൂച്ചാക്കൽ ഷാഹുൽ, നഗരസഭാ വൈസ്ചെയർമാൻ ടി എസ് അജയകുമാർ, കൗൺസിലർ എ അജി, കാഥികൻ മുതുകുളം സോമനാഥ്, ജോസഫ് മാരാരി ക്കുളം, പി ജയപ്രസാദ്, ഹരിദാസ് ചേർത്തല, മരുത്തോർവട്ടം കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. രാജൻ പി ദേവിനുശേഷം കാട്ടുകുതിര നാടകത്തിൽ കൊച്ചുവാവ കഥാപാത്രത്തെ അവതരിപ്പിച്ച എഴുപുന്ന മുരളിമേനോന് നഗരസഭ ചെയർപേഴ്സൺ പുരസ്കാരം സമ്മാനിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ഡോ. തോമസ് വി പുളിക്കൻ, എസ് സനീഷ്, കായിപ്പുറം കുഞ്ഞുമോൻ എന്നിവരെ ആദരിച്ചു. പി ഐ ഹാരിസ് സ്വാഗതവും സാബു വിശ്വത്തിൽ നന്ദിയും പറഞ്ഞു. സംസ്കാരയുടെ അനുസ്മരണ സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ് അധ്യക്ഷനായി. ഗുരുപൂജ അവാർഡ് ജേതാവ് കെ കെ ആർ കായിപ്പുറം മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, മാക്ട വൈസ്പ്രസിഡന്റ് രാജീവ് ആലുങ്കലിനെ അനുമോദിച്ചു. നഗരസഭാ വൈസ്ചെയർമാൻ ടി എസ് അജയകുമാർ, ഗീത തുറവൂർ, പ്രദീപ് കൊട്ടാരം, ബേബി തോമസ്, ജോസ് ആറുകാട്ടി, ടി വി ഹരികുമാർ, കെ കെ ജഗദീശൻ, കമലാസനൻ വൈഷ്ണവം എന്നിവർ സംസാരിച്ചു.









0 comments