Deshabhimani

ലെഫ്റ്റനന്റ് അനൂപ്കുമാറിന്
സ്‌മരണാഞ്‌ജലി

ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം എൻസിസി കേഡറ്റുകൾ വീരമൃത്യു വരിച്ച ലെഫ്റ്റനന്റ് അനൂപ്‌കുമാറിന്റെ വസതിയിൽ കുടുംബാംഗങ്ങൾക്ക് ഒപ്പം

ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം എൻസിസി കേഡറ്റുകൾ വീരമൃത്യു വരിച്ച ലെഫ്റ്റനന്റ് അനൂപ്‌കുമാറിന്റെ വസതിയിൽ കുടുംബാംഗങ്ങൾക്ക് ഒപ്പം

വെബ് ഡെസ്ക്

Published on Oct 23, 2026, 12:58 AM | 1 min read

കഞ്ഞിക്കുഴി
ഓപ്പറേഷൻ രക്ഷകിൽ 2001 ഒക്‌ടോബർ 22ന് വീരമൃത്യു വരിച്ച ലെഫ്റ്റനന്റ് അനൂപ്കുമാറിന് ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിലെ എൻസിസി കേഡറ്റുകളുടെ സ്‌മരണാഞ്‌ജലി. ഓർമപുതുക്കലിന്റെ ഭാഗമായി സ്‌കൂളിൽനിന്ന്‌ ലെഫ്റ്റനന്റ് അനൂപ്കുമാറിന്റെ വസതിയിലേക്ക് കേഡറ്റുകൾ സൈക്കിൾറാലി നടത്തി. തുടര്‍ന്ന് റീത്ത് ഡ്രിൽ അർപ്പിച്ചു. കേഡറ്റുകളും അധ്യാപകരും ഛായാചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചന നടത്തി. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിച്ച് ഓർമകൾ പങ്കുവച്ചു. സ്‌കൂൾ പ്രിൻസിപ്പൽ രശ്‌മി, പിടിഎ പ്രസിഡന്റ് ഗിരിപ്രസാദ്, എൻസിസി യൂണിറ്റ് പ്രതിനിധി ഹവിൽദാർ സന്തോഷ്‌കുമാർ, സിടിഒ ജ്യോതിസ്‌ വർഗീസ്, സീനിയർ അധ്യാപകരായ ഡോമിനിക് സെബാസ്‌റ്റ്യൻ, സ്‌റ്റാലിൻ, ബിനുമോൾ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home