ad
Deshabhimani

കെ ആദിത്യവർമയ-്​ക്ക് ആദരം

District Panchayat President K G Rajeshwari receives the certificate of Anganwadi from K Aditya Varma

കെ ആദിത്യവർമയിൽനിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അങ്കണവാടിയുടെ ആധാരം ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jul 28, 2025, 02:01 AM | 1 min read

കഞ്ഞിക്കുഴി

മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ 25–ാം- നമ്പർ അങ്കണവാടിക്ക് അഞ്ച്​ സെന്റ്​ സ്ഥലം വാങ്ങിനൽകിയ നൽകിയ കാട്ടി കോവിലകത്ത് കെ ആദിത്യവർമയ-്​ക്ക്​ സ്വീകരണവും സ-്​നേഹാദരവും നൽകി. ഗണപതിക്കാട് സ്വീകരണസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്​ കെ ജി രാജേശ്വരി ഉദ്ഘാടനംചെയ-്​തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ്​ കെ സുദർശനാബായി അധ്യക്ഷയായി. പഞ്ചായത്തംഗം സീമ ദിലീപ് ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ വി ജി മോഹനൻ, കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ-്​ണൻ, ജില്ലാ പഞ്ചായത്തംഗം വി ഉത്തമൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ-്​പ്രസിഡന്റ്​ സി സി ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം പി എസ് ശ്രീലത, പഞ്ചായത്തംഗം എൻ ഷൈലജ, ഐസിഡിഎസ് ഓഫീസർ പ്രവ്ദ പീറ്റർ, സിപിഐ എം ഏരിയ സെക്രട്ടറി ബി സലിം, സിപിഐ മാരാരിക്കുളം മണ്ഡലം സെക്രട്ടറി ആർ ജയസിംഹൻ, സി ഓമനക്കുട്ടൻ, എസ് സജീഷ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home