സി കെ ഭാസ്‌കരന് സ്‌മരണാഞ്‌ജലി

മുഹമ്മ
സിപിഐ എം മാരാരിക്കുളം, കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച സി കെ ഭാസ്‌കരന്റെ 11–-ാം ചരമവാർഷികം ആചരിച്ചു. ദിനാചരണ കമ്മിറ്റി സി കെ ഭാസ്‌കരന്റെ വീട്ടിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ജെ ജയലാൽ അധ്യക്ഷനായി. എച്ച് സലാം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജി വേണുഗോപാൽ, കെ ആർ ഭഗീരഥൻ, കെ ഡി മഹീന്ദ്രൻ, പി രഘുനാഥ്, എസ് രാധാകൃഷ്‌ണൻ, സി കെ സുരേന്ദ്രൻ, ഡി ഷാജി, കെ സലിമോൻ, ടി ഷാജി, സ്വപ്‌ന ഷാബു, കെ ഡി അനിൽകുമാർ എന്നിവർ സംസാരിച്ചു.









0 comments