ഡോക്‌ടർമാരില്ല
കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിക്കുന്നു

കായംകുളം ഗവ. താലൂക്ക് ആശുപത്രിയ്‍ക്കുള്ളിലെ രോഗികളുടെ തിരക്ക്
കായംകുളം
താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്‌ടർമാരില്ലാത്തതിനാൽ ചികിത്സ ലഭിക്കാതെ രോഗികൾ മടങ്ങുന്നു. ദിവസവും അത്യാഹിത വിഭാഗത്തിൽ ആയിരത്തോളം രോഗികൾ എത്തുന്ന ആശുപത്രിയിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ്. അടിയന്തര ചികിത്സകൾക്കായി ഡോക്‌ടർ പോയാൽ മണിക്കൂറുകൾ കാത്തിരുന്നാലും രോഗികൾക്ക് ചികിത്സ ലഭിക്കില്ല. ദേശീയപാതയിലും കെ പി റോഡിലും അപകടങ്ങൾ വർധിച്ചതോടെ പരിക്കേറ്റ് ആശുപത്രിയിൽ എത്തുന്നവർ നിരവധിയാണ്. ആവശ്യമായ മരുന്നുകളും ആശുപത്രിയിൽ ഇല്ല. അത്യാഹിത വിഭാഗത്തിലെ ഡോക്‌ടർമാരുടെ കുറവ് നികത്താൻ മുൻ നഗരസഭാ ഭരണനേതൃത്വം ആവശ്യമായ നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് ഭരണനേതൃത്വത്തിന്റെ അനാസ്ഥകാരണം ആശുപത്രി പ്രവർത്തനം തകിടംമറിഞ്ഞു. കൂടുതൽ ഡോക്‌ടർമാരെ നിയമിച്ചില്ലെങ്കിൽ അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം താറുമാറാകും. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എം ലിജുവും പ്രതിസന്ധി പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.










0 comments