ad
Deshabhimani

തുറവൂരിൽ 
ഗതാഗതക്കുരുക്ക് രൂക്ഷം

തുറവൂർ ആലക്കാപ്പറമ്പിലെ ഗതാഗതക്കുരുക്ക്

തുറവൂർ ആലക്കാപ്പറമ്പിലെ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Aug 24, 2026, 01:27 AM | 1 min read

തുറവൂർ

ഉയരപ്പാത അവസാനിക്കുന്ന തുറവൂർ കവലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ജങ്‌ഷന് തെക്കു വശത്തുള്ള ഉയരപ്പാതയുടെ തൂണിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണമാണ് ഗതാഗതകുരുക്കിന് കാരണം. പാതയുടെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡിലൂടെയുള്ള ഒറ്റവരി പാതയിലൂടെയാണ് നിലവിൽ വാഹനങ്ങൾ കടന്നുപോകുന്നത്. ബസ് സ്‌റ്റോപ്പിനടുത്ത് കാനയോടുചേർന്നാണ് ബസുകൾ നിർത്തുന്നത്. കാനയോടു ചേർന്നുള്ളഭാഗം താഴ്‌ചയിലാണ്. ഇവിടെ മണ്ണിട്ട് ഉയർത്താൻ അധികൃതർ നടപടി സ്വീകരിക്കണം. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ യാത്രക്കാരെ ഇറക്കാൻ പാതയിൽനിർത്തുന്നതും ഗതാഗതക്കുരുക്കിന് കാരണമാണ്. കവലയുടെ വടക്കുഭാഗം ഉയരപ്പാതയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. നിലവിലെ ബസ് സ്റ്റോപ്പ് കവലയുടെ വടക്കുഭാഗത്തേക്കു മാറ്റുകയാണെങ്കിൽ ഗതാഗത കുരുക്കിന് പരിഹാരമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home