ad
Deshabhimani

ഗതാഗതക്കുരുക്കിൽ 
വീർപ്പുമുട്ടി ജനത

മാന്നാറിലെ ഗതാഗതക്കുരുക്ക്

മാന്നാറിലെ ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Jun 13, 2026, 12:37 AM | 1 min read

മാന്നാർ

കായംകുളം -– തിരുവല്ല സംസ്ഥാനപാതയിലെ മാന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം. സ്‌റ്റോർ ജങ്ഷൻമുതൽ പന്നായി പാലംവരെയുള്ള റോഡിലാണ്‌ കുരുക്ക്‌. തിരക്കേറിയ റോഡിന്റെ ഇരുവശവും വാഹനങ്ങൾ നിർത്തിയിടുന്നതാണ്‌ ഗതാഗതക്കുരുക്ക്‌ രൂക്ഷമാക്കുന്നത്‌. റോഡിന്റെ പലഭാഗങ്ങളും വീതി കുറവും പാർക്കിങ് സൗകര്യങ്ങളുടെ അഭാവവുമുണ്ട്‌. രോഗികളുമായി പോകുന്ന ആംബുലൻസുകളെയാണ് ഇത്‌ ഏറെ ബാധിക്കുന്നത്. വാഹനയാത്ര സുഗമമാക്കാൻ ബൈപാസ് റോഡ് വേണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. സജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇതിനായി ശ്രമം തുടങ്ങിയിട്ടുണ്ട്‌. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസ് താൽക്കാലിക സംവിധാനങ്ങൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും പാളിപ്പോകുന്ന സ്ഥിതിയാണ്. മാന്നാർ ടൗൺ, തൃക്കുരുട്ടി മഹാദേവർ ക്ഷേത്ര ജങ്ഷൻ, സ്‌റ്റോർ ജങ്ഷൻ എന്നിവിടങ്ങളിലെ സിഗ്നൽ സംവിധാനം ഇടയ്‌ക്കിടെ പ്രർത്തനം നിലയ്‌ക്കുന്നതും ബസുകളുടെ അനിയന്ത്രിത പാർക്കിങ്ങും ഗതാഗതക്കുരുക്കുണ്ടാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home