വ്യാപാരി വ്യവസായി സമിതി സമ്മേളനം ഇന്ന്

ആലപ്പുഴ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ഞായർ പി ആർ ഷാജി നഗറിൽ (മാമ്മൂട് രാജധാനി കൺവൻഷൻ സെന്റർ) ചേരും. രാവിലെ ഒന്പതിന് പ്രസിഡന്റ് എം എം ഷെരീഫ് പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സമ്മേളനം ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് വി കെ സി മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തും. വ്യാപാരി ആശ്വാസ് പദ്ധതിയിൽ ആറ് കുടുംബത്തിന് ധനസഹായം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ വിതരണംചെയ്യും. മുതിർന്ന വ്യാപാരികളെ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ജി മോഹനൻ ആദരിക്കും. മികച്ച യൂണിറ്റിനെ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചിത്തരഞ്‌ജൻ അനുമോദിക്കും. ആശ്വാസ് പദ്ധതിയിൽ ചേരുന്നവരുടെ അപേക്ഷ എച്ച് സലാം സ്വീകരിക്കും. ജില്ലാ സെക്രട്ടറി എസ് ശരത് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ്‌പ്രസിഡന്റ് എസ് ദിനേഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. ശനിയാഴ്‌ച പതാകജാഥയുണ്ടായി. ഒ അഷ്‌റഫിന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് സ്വാഗതസംഘം ചെയർമാൻ അജയ സുധീന്ദ്രൻ ജാഥാ ക്യാപ്‌റ്റൻ കെ എക്‌സ് ജോപ്പന് പതാക കൈമാറി. ആലപ്പുഴ നഗരത്തിലെ പര്യടനശേഷം സമ്മേളനനഗറിൽ ജില്ലാ പ്രസിഡന്റ് എം എം ഷെരീഫ് പതാക ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി എസ് ശരത്, സംസ്ഥാന ജോ. സെക്രട്ടറി ടി വി ബൈജു തുടങ്ങിയവർ പങ്കെടുത്തു.









0 comments