മീഡിയനിൽ ഇടിച്ച കാർ മറ്റൊരു കാറിന്റെ മുകളിൽവീണു

ആലുവ
ദേശീയപാതയിൽ ആലുവ പുളിഞ്ചോടിനുസമീപം നിയന്ത്രണം തെറ്റിയ കാർ മീഡിയനിൽ ഇടിച്ച് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറിന്റെ മുകളിൽ വീണ് അപകടം. ശനി വൈകിട്ട് നടന്ന അപകടത്തിൽ നിയന്ത്രണം തെറ്റിയ കാർ ഓടിച്ചിരുന്ന ആലുവ എടയ്ക്കാട്ടിൽ രാധാകൃഷ്ണനെ(61)യും അപകടത്തിനിടെ കാർ മറ്റൊരു സ്കൂട്ടറിൽ കൂട്ടിയിടിച്ച് പരിക്കേറ്റ കുറ്റിക്കാട്ടുകര മംഗലത്ത് ലൈജു ജോണി(32)യെയും പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരോത്തുകുഴി കവലയിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുകളിലേക്കാണ് അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണംതെറ്റി പലവട്ടം വട്ടംകറങ്ങി വീണത്. നിയന്ത്രണം തെറ്റിയ കാറിന് അടിയിൽപ്പെട്ട ഇരുചക്രവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.









0 comments