സ്വപ്‌നം തൊട്ട് അതുൽ

കഞ്ഞിക്കുഴി
സംസ്ഥാന സ‍്കൂൾ ഒളിമ്പിക‍്സിൽ ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിൽ 37 വർഷത്തെ റെക്കോഡ് തകർത്ത ടി എം അതുലിന്റെ മാതാപിതാക്കൾ സന്തോഷത്തിലാണ്. മാരാരിക്കുളം വടക്ക് ഒന്നാംവാർഡിൽ തയ്യിൽ വീട്ടിൽ ടി എക്‌സ് ജെയ്‌മോനും ഭാര്യ സിനിയും സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് കായികമത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിരുന്നു. എന്നാൽ അക്കാലത്ത് തുടർമത്സരങ്ങളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടു. സ്‌കൂൾ ഒളിമ്പിക്‌സ് ജൂനിയർവിഭാഗം 100 മീറ്ററിൽ 10.81 സെക്കൻഡിൽ ഫിനിഷ്‌ചെയ്‌താണ് ടി എം അതുൽ വേഗതാരമായത്. അതുലിന്റെ സഹോദരി 10–ാംക്ലാസ് വിദ്യാർഥിയായ അനന്യയ്‌ക്കും സ്‌പോർട്‌സിൽ താൽപ്പര്യമുണ്ടെങ്കിലും രണ്ട് പേരെയും പരിശീലനത്തിനയക്കാനുള്ള സാമ്പത്തികച്ചെലവ് വഹിക്കാൻ മത്സ്യത്തൊഴിലാളിയായ ജയ്‌മോൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതുലിന് 200 മീറ്റർ മത്സരംകൂടി ബാക്കിയുണ്ട്. കോച്ച് സാംജിയുടെ ശിക്ഷണത്തിൽ കലവൂർ എൻ ഗോപിനാഥ് മെമ്മോറിയൽ അക്കാദമിയിലാണ് അതുലിന്റെ പരിശീലനം.









0 comments