Deshabhimani

ടിപ്പർ ലോറി കാറിലിടിച്ച് മറിഞ്ഞു; 
2 പേർക്ക് പരിക്ക്

പുതിയകാവ് പാലത്തിന് സമീപം ഉണ്ടായ അപകടം

പുതിയകാവ് പാലത്തിന് സമീപം ഉണ്ടായ അപകടം

വെബ് ഡെസ്ക്

Published on Oct 30, 2026, 12:25 AM | 1 min read

മാവേലിക്കര

കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ടിപ്പർ ലോറി മറിഞ്ഞു. മാവേലിക്കര പുതിയകാവ് പാലത്തിനു സമീപം വ്യാഴം പകൽ 2.55നാണ്‌ അപകടം. ലോറി ഡ്രൈവർ ചെറുതന പനന്തിട്ടയിൽ രാജേഷ് (46), സുഹൃത്ത് ഹരിപ്പാട് പിലാപ്പുഴ അനിൽകുമാർ (48) എന്നിവർക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര ജില്ല ആശുപത്രിയിലെത്തിച്ചു. മാവേലിക്കര ഭാഗത്തുനിന്ന് വരികയായിരുന്ന കാറിൽ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ട ലോറി നിയന്ത്രണംവിട്ട്‌ മറിഞ്ഞു. അപകടം നടന്ന ഉടൻ കാർ യാത്രക്കർ സ്ഥലം വിട്ടു. ലോറി ക്രെയിൻ ഉപയോഗിച്ച് പൊക്കി നീക്കി. മാവേലിക്കര പന്തളം റോഡിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home